Saturday, July 06, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.15 AM

ജയിലില്‍ സി.പി.എമ്മുകാരനെ അടിച്ചുകൊന്ന കേസില്‍ ഒമ്പതുപേര്‍ കുറ്റക്കാര്‍ ,ശിക്ഷ ഇന്നു വിധിക്കും

uploads/news/2019/07/319874/c4.jpg

തലശേരി: സി.പി.എം. പ്രവര്‍ത്തകനും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനുമായിരുന്ന വടകര കല്ലാച്ചി കക്കട്ട്‌ അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രനെ (48) രാഷ്‌ട്രീയവൈരത്താല്‍ അടിച്ചുകൊന്നകേസില്‍ ഒമ്പതു സഹതടവുകാര്‍ കുറ്റക്കാര്‍.
ഒന്നാം പ്രതി സെന്‍ട്രല്‍ പൊയിലൂരിലെ ചാലില്‍ വീട്ടില്‍ എ.സി. പവിത്രന്‍ (49), തൃശൂര്‍ വാടാനപള്ളി കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുനന്‍ (49), സെന്‍ട്രല്‍ പൊയിലൂര്‍ കുഞ്ഞിപ്പറമ്പില്‍ കെ.പി. രഘു (50), കോഴിക്കോട്‌ അരക്കിണര്‍ ബദ്ര നിവാസില്‍ സനല്‍പ്രസാദ്‌ (45), കൂത്തുപറമ്പ്‌ നരവൂരിലെ കോയപ്പന്‍ വീട്ടില്‍ പി.കെ. ദിനേശന്‍ (48), മൊകേരി കുനിയില്‍ വീട്ടില്‍ ശശി എന്ന കൊട്ടക്ക ശശി (49), കൂത്തുപറമ്പ്‌ കൊയ ബ്രന്‍ വീട്ടില്‍ അനില്‍ കുമാര്‍ (47), സെന്‍ട്രല്‍ പൊയിലൂര്‍ തരശിയില്‍ സുനി (43) എന്നിവരാണ്‌ കുറ്റക്കാര്‍.
ശിക്ഷ ഇന്ന്‌ ഉച്ചയോടെ തലശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജ്‌ പി.എന്‍.വിനോദ്‌ പ്രഖ്യാപിക്കും.ആര്‍.എസ്‌.എസ്‌.-ബി.ജെ.പി. തടവുകാര്‍ സംഘം ചേര്‍ന്ന്‌ അടിച്ചുകൊന്ന കേസില്‍ വിചാരണ നേരിട്ട 30 കുറ്റാരോപിതരില്‍ ആദ്യത്തെ ഒമ്പത്‌ പേര്‍ കുറ്റക്കാരാണെന്നാണ്‌ കണ്ടെത്തല്‍.
2004 ഏപ്രില്‍ ആറിനായിരുന്നു കേരളത്തിലെ ജയിലുകളില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം നടന്നത്‌. ജയില്‍ സ്‌േറ്റാര്‍ തകര്‍ത്തും ബ്ലോക്കുകളെ വേര്‍തിരിച്ച വേലിയില്‍ നിന്ന്‌ പിഴുതെടുത്തും കൈക്കലാക്കിയ ഇരുമ്പ്‌പട്ട, ഇരുമ്പ്‌വടി, മരവടി എന്നിവ ഉപയോഗിച്ച്‌ ഏഴാംബ്ലോക്കിന്റെ മുറ്റത്തുവച്ച്‌ രവീന്ദ്രനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌. ഉദ്യോഗസ്‌ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളെ വിസ്‌തരിച്ചു.
പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.കെ. ദിനേശന്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിനായി ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള, എന്‍. ഭാസ്‌കരന്‍ നായര്‍, ഇ.എസ്‌. ഈശ്വരന്‍, പി. പ്രേമരാജന്‍, ടി. സുനില്‍കുമാര്‍ എന്നിവരുമാണ്‌ വാദിച്ചത്‌.

Ads by Google
Saturday 06 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW