Saturday, July 06, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.15 AM

അന്‍പത്‌ ലിറ്റര്‍ കോടയുമായി യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/07/319873/c7.jpg

എരുമേലി: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച അന്‍പത്‌ ലിറ്റര്‍ കോടയുമായി യുവാവ്‌ അറസ്‌റ്റില്‍. ഏയ്‌ഞ്ചല്‍വാലി കരിയംപ്ലാവില്‍ ശശികുമാര്‍ (42) നെയാണ്‌ എരുമേലി എക്‌സൈസ്‌ കഴിഞ്ഞ വ്യാഴാഴ്‌ച്ച പിടികൂടിയത്‌. നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന്‌ ഇയാള്‍ താമസിച്ചിരുന്ന ഷെഡിനുള്ളില്‍ നിന്നുമാണ്‌ കോട കണ്ടെത്തിയത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ ഷെഡിനുള്ളില്‍ കുഴി കുത്തി ബക്കറ്റില്‍ സൂക്ഷിച്ച കോട കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു. എരുമേലി എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ബി. ഹരീന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ സി. കെ. സുരേഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പി. എസ്‌. ഷിനോ, ഹാംലെറ്റ്‌ എം. എസ്‌, പി. ആര്‍. രതീഷ്‌, മുഹമ്മദ്‌ അഷറഫ്‌, വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ സമീന്ദ്ര എസ്‌. റെയ്‌ഡില്‍ പങ്കെടുത്തു.

Ads by Google
Saturday 06 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW