Saturday, July 06, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.15 AM

അഭിമന്യു വധം: ഫോണ്‍രേഖകളടക്കം സൂക്ഷിക്കാന്‍ നിര്‍ദേശം

uploads/news/2019/07/319872/c5.jpg

കൊച്ചി: അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥരുള്‍പ്പെടെ, സാക്ഷികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും നഷ്‌ടപ്പെടാതെ സൂക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി നിര്‍ദേശം നല്‍കി. ബി.എസ്‌.എന്‍.എല്‍, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ്‌ തുടങ്ങിയ കമ്പനികള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്‌. പ്രതികളായ റിയാസ്‌ ഹുസൈന്‍, മുഹമ്മദ്‌ ആരിഫ്‌ ബിന്‍ സലീം, ബിലാല്‍ സജി, ഫാറൂഖ്‌ അമാനി, റെജീബ്‌, അബ്‌ദുള്‍ നാസര്‍, ആദില്‍ ബിന്‍ സലീം, സനീഷ്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ നിര്‍ദേശം. കമ്പനികളുടെ കോള്‍ രേഖകള്‍ കുറച്ചുനാള്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ. വിചാരണയുടെ സമയത്ത്‌ ഇവ ലഭ്യമല്ലാതാവാന്‍ സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പ്രതികള്‍ കോടതിയെ സമീപിച്ചത്‌. ഇന്ത്യന്‍ തെളിവ്‌ നിയമപ്രകാരം ഫോണ്‍ സന്ദേശങ്ങള്‍ ഒറിജിനലാണെന്ന സാക്ഷ്യപത്രം നല്‍കാനും ആവശ്യംവന്നാല്‍ ഇവ ഹാജരാക്കാനും നിര്‍ദേശമുണ്ട്‌.

Ads by Google
Saturday 06 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW