Saturday, July 06, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.08 AM

ഫൈനലിന്‌ വില്യനില്ല; ബ്രസീലിന്‌ തിരിച്ചടി

uploads/news/2019/07/319866/s6.jpg

റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ പെറുവിനെതിരായ ഫൈനലിനു മുമ്പേ ബ്രസീലിനു കനത്ത തിരിച്ചടി. അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ വില്യന്റെ സേവനം ഫൈനലില്‍ ബ്രസീലിനു ലഭിക്കില്ല.
പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കിനെത്തുടര്‍ന്നാണ്‌ കലാശക്കളിയില്‍ നിന്നു വില്യനെ ഒഴിവാക്കിയത്‌. അര്‍ജന്റീനയ്‌ക്കെതിരായ സെമിഫൈനലിനിടെയായിരുന്നു താരത്തിനു പരുക്കേറ്റത്‌.
പിന്‍തുടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ബുധനാഴ്‌ച്ച ബ്രസീല്‍ താരം പരിശോധനക്ക്‌ വിധേയനായിരുന്നു. തുടര്‍ന്ന്‌ വിശ്രമം ആവശ്യമാണെന്നും ഫൈനല്‍ കളിക്കേണ്ടെന്നും ഡോക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. ഗ്രൂപ്പ്‌ ഘട്ടത്തില്‍ പെറുവിനെതിരേ വില്ല്യന്‍ ഗോള്‍ നേടിയിരുന്നു.

Ads by Google
Saturday 06 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW