Saturday, July 06, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.08 AM

'ആ പന്ത്‌ നദാലിനെതിരേ മനപ്പൂര്‍വം അടിച്ചത്‌'

uploads/news/2019/07/319865/s5.jpg

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക്‌ കിര്‍ഗിയോസിനെ തോല്‍പിച്ചു സ്‌പാനിഷ്‌ ഇതിഹാസം റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ കടന്നിരുന്നു.
മത്സരത്തിനിടെ നദാലിനു നേര്‍ക്ക്‌ കിര്‍ഗിയോസ്‌ പായിച്ച ഒരു ഷോട്ട്‌ ഏറെ വിവാദമായി. തീപാറുന്ന മത്സരത്തിനിടെ സംഭവിച്ച പിഴവായിരുന്നു അതെന്നാണ്‌ ഏവരും കരുതിയത്‌. എന്നാല്‍ താന്‍ മനപ്പൂര്‍വം നദാലിനു നേര്‍ക്കു പന്തടിച്ചതാണെന്നു വ്യക്‌തമാക്കി കിര്‍ഗിയോസ്‌ രംഗത്തുവന്നു. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ കിര്‍ഗിയോസിന്റെ കുറ്റസമ്മതം. മൂന്നാം സെറ്റിലെ എട്ടാം ഗെയിമിനിടെ ആയിരുന്നു സംഭവം.
''മത്സരത്തിനിടെ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്നപ്പോഴാണ്‌ ആ ഫോര്‍ഹാന്‍ഡ്‌ ഷോട്ട്‌ നദാലിന്‌ നേരെ അടിച്ചത്‌. അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. നദാലിന്റെ നെഞ്ചില്‍ ആ ഷോട്ട്‌ കൊള്ളണമെന്നായിരുന്നു ഉദ്ദേശിച്ചത്‌- കിര്‍ഗിയോസ്‌ പറഞ്ഞു.
സംഭവത്തില്‍ നദാലിനോടു മാപ്പ്‌ അപേക്ഷിക്കില്ലെന്നും കിര്‍ഗിയോസ്‌ കൂട്ടിച്ചേര്‍ത്തു. ''ഞാന്‍ അതിന്‌ ക്ഷമയൊന്നും ചോദിക്കില്ല. നദാല്‍ എത്ര കിരീടങ്ങള്‍ നേടിയിട്ടുണ്ട്‌? അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ എത്രത്തോളം പണമുണ്ട്‌? അങ്ങനെയുള്ള ഒരാളോട്‌ ഞാന്‍ എന്തായാലും ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല'. കിര്‍ഗിയോസ്‌ ചോദിച്ചു. വ്യക്‌തമാക്കി.
അതേസമയം കിര്‍ഗിയോസിന്റെ ഷോട്ട്‌ വരുന്നത്‌ കണ്ടപ്പോള്‍ തന്നെക്കുറിച്ച ഓര്‍ത്തത്‌; മറിച്ചു കാണികളുടെയും റഫറിയുടെയും സുരക്ഷയെക്കുറിച്ചാണെന്നു നദാല്‍ വ്യക്‌തമാക്കി. '' ആ ഷോട്ട്‌ എനിക്ക്‌ അപകടമുണ്ടാക്കില്ലെന്ന്‌ ഉറപ്പായിരുന്നു. പക്ഷേ ലൈന്‍ റഫറിക്കും കാണികള്‍ക്കും ആ ഷോട്ട്‌ അപകടമുണ്ടാക്കുമായിരുന്നു. അവരുടെ ആരുടേയെങ്കിലും ശരീരത്തില്‍ ആ പന്ത്‌ കൊള്ളുമോ എന്നായിരുന്നു എന്റെ പേടി.'' -നദാല്‍ പറഞ്ഞു. മത്സരത്തില്‍ 6-3, 3-6, 7-6, 7-6 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം.

Ads by Google
Saturday 06 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW