Saturday, July 06, 2019 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.07 AM

വിംബിള്‍ഡണ്‍ ടെന്നീസ്‌ : ജോക്കോവിച്ച്‌ നാലാം റൗണ്ടില്‍; പ്ലിസ്‌കോവ മൂന്നാം റൗണ്ടില്‍

uploads/news/2019/07/319864/s4.jpg

ലണ്ടന്‍: ചൈനീസ്‌ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നു ചെക്ക്‌ റിപ്പബ്ലിക്‌ താരം കരോളിന പ്ലിസ്‌കോവ വിംബിള്‍ഡണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 28-ാം സീഡായ ചൈനയുടെ സു ഹെയ്‌ഷിനെയാണു തോല്‍പിച്ചത്‌. സ്‌കോര്‍ 6-3, 2-6, 6-4.
മുന്‍നിര താരത്തിനെതിരേ ഹെയ്‌ഷ് മികച്ച പോരാട്ടമാണ്‌ കാഴ്‌ചവച്ചത്‌. ആദ്യ സെറ്റ്‌ 6-3 നു സ്വന്തമാക്കിയ പ്ലീസ്‌കോവയ്‌ക്കെതിരേ രണ്ടാം സെറ്റില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച ഹെയ്‌ഷ് 6-2ന്‌ സെറ്റ്‌ സ്വന്തമാക്കി.
എന്നാല്‍ മൂന്നാം സെറ്റില്‍ ചൈനീസ്‌ താരത്തിന്റെ ആദ്യ സര്‍വീസ്‌ തന്നെ ബ്രൈക്ക്‌ ചെയ്‌ത പ്ലിസ്‌കോവ നിരവധി എയ്‌സുകളുമായി നന്നായി സര്‍വീസ്‌ ചെയ്‌തപ്പോള്‍ എതിരാളിക്ക്‌ ഒരവസരവും ലഭിച്ചില്ല. 6-4 നു മൂന്നാം സെറ്റും മത്സരവും പ്ലിസ്‌കോവ സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മുന്‍നിര താരമായ കരോളിന വോസ്‌നിയാക്കി അട്ടിമറിക്കപ്പെട്ടു. സീഡ്‌ ചെയ്യപ്പെടാത്ത െൈചനീസ്‌ താരം സങ്‌ സ്വായിയാണ്‌ വോസ്‌നിയാക്കിയെ വീഴ്‌ത്തിയത്‌. 6-4,6-2 എന്ന സ്‌കോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ആയിരുന്നു ചൈനീസ്‌ താരത്തിന്റെ ജയം.
പുരുഷന്മാരില്‍ ഒന്നാം സീഡ്‌ നൊവാക്‌ ജോക്കോവിച്ച്‌ തകര്‍പ്പന്‍ ജയവുമായി നാലാം റൗണ്ടില്‍ കടന്നു. ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ പോളണ്ട്‌ താരം ഹ്യൂബര്‍ട്ട്‌ ഹര്‍ക്കാസിനെയാണ്‌ ജോക്കോവിച്ച്‌ തോല്‍പിച്ചത്‌.
ആദ്യ രണ്ടു സെറ്റുകളില്‍ സെര്‍ബ്‌ താരത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ്‌ പോളിഷ്‌ താരത്തിന്റെ തോല്‍വി. സ്‌കോര്‍ 7-5, 6-7, 6-1, 6-4.
മിക്‌സഡ്‌ ഡബിള്‍സില്‍ ഇന്ത്യയുടെ ഇതിഹാസ താരം ലിയാന്‍ണ്ടര്‍ പേസും ഓസ്‌ട്രേലിയന്‍ താരം സാമന്തയും അടങ്ങിയ കൂട്ടുകെട്ട്‌ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബ്രിട്ടീഷ്‌ സഖ്യമായ ഏദന്‍ സില്‍വ, ഇവാന്‍ ഹ്യുയിറ്റ്‌ സഖ്യത്തോട്‌ 6-4, 6-2, 6-4. എന്ന സ്‌കോറിനാണ്‌ തോറ്റത്‌.

Ads by Google
Saturday 06 Jul 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW