Saturday, July 06, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.07 AM

ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍

ന്യൂഡല്‍ഹി: ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനുള്ള 25 അംഗ ടീം ഇന്ത്യന്‍ ടീമിനെ പരിശീലകന്‍ സ്‌റ്റിമാച്‌ പ്രഖ്യാപിച്ചു. ടീമില്‍ മൂന്നു മലയാളി താരങ്ങള്‍ ഇടംപിടിച്ചു.
35 അംഗ സാധ്യത ടീമില്‍ ഉണ്ടായിരുന്നവരില്‍ നിന്ന്‌ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ 25 അംഗ ടീമിനെ തെരഞ്ഞെടുത്തത്‌. മൂന്ന്‌ മലയാളികളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌.വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച അനസ്‌ എടത്തൊടിക, കേരള ബ്ലാസേ്‌റ്റഴ്‌സ് താരം സഹല്‍ അബ്‌ദുല്‍ സമദ്‌, സ്‌ട്രൈക്കര്‍ ജോബി ജസ്‌റ്റിന്‍ എന്നിവരാണ്‌ മലയാളികളായി ടീമില്‍ ഉള്ളത്‌.
അഹമ്മദാബാദില്‍ വെച്ച്‌ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക്‌ ഒപ്പം താജിക്കിസ്‌ഥാന്‍, സിറിയ, ഉത്തരകൊറിയ എന്നിവരാണ്‌ പങ്കെടുക്കുന്നത്‌. ജൂലൈ 7ന്‌ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂലൈ 18-ന്‌ നടക്കും.

Ads by Google
Saturday 06 Jul 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW