Friday, July 05, 2019 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.07 PM

'ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ' ജൂലൈ 9ന് പുറത്തിറക്കും

ducati multistrada 1260 enduro

ഡ്യുക്കാറ്റിയുടെ അഡ്വഞ്ചര്‍ സ്പോര്‍ട്സ് നിരയിലെ പ്രീമിയം മോഡലായ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ പുറത്തിറങ്ങുന്നു. മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ നിലവിലുളള 1200 CC മള്‍ട്ടിസ്ട്രാഡയില്‍ നിന്നും വ്യത്യസ്തമായിരിക്കും. പുതിയ മോഡലില്‍ 1 മുതല്‍ 1.5 ലക്ഷം രൂപയുടെ വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലായ മള്‍ട്ടിസ്ട്രാഡ 1200ന്‍റെ ഇന്ത്യയിലെ എക്സ്ഷോറും വില 18.3 ലക്ഷമാണ്.

3 ലെവല്‍ കോര്‍ണറിഗ് ABS, 8- ലെവെല്‍ ട്രാക്ഷന്‍ കണ്ട്രോള്‍ വിവിധ തരത്തിലുളള റൈഡിംഗ് മോഡുകള്‍ തുടങ്ങിയവ മള്‍ട്ടിസ്ടാഡയിലെ ചില സവിശേഷതകളാണ്.റിപ്പോർട്ട് പ്രകാരം പുതിയ മോഡല്‍ നിലവിലുളള മോഡലില്‍ നിന്നും 62 സിസി അധിക എഞ്ചിന്‍ കരുത്തോടെയാണ് പുറത്തിറങ്ങുന്നത്. 1262 CC ടെസ്ററാസ്ട്രെറ്റ ഡിവിടി(ഡെസ്മോഡ്രോമിക് വേരിബിള്‍ ടൈമിംഗ്) ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 157 PS കരുത്തും (9500RPM) 128 NM ടോര്‍ക്കും(7500RPM) ഉല്‍പ്പാദിപ്പിക്കും. നിലവിലുളള 1200 സിസിയില്‍ നിന്നും 5.5 PS അധികമാണിത്. ആറ് സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് ബൈ ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററാണ് വാഹനത്തിലുളളത്.

മള്‍ട്ടിസ്ട്രാഡയ്ക്ക് 30 ലിറ്ററിന്‍റെ ഫ്യുവല്‍ ടാങ്ക് കപാസിറ്റിയും നല്‍കിയിട്ടുണ്ട്. ട്രാക്ഷന്‍ കണ്ട്രോള്‍, വീലി കണ്ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്ട്രോള്‍ തുടങ്ങിയ നൂതന സുരക്ഷ സംവിധാനങ്ങള്‍ ന്യൂജെന്‍ മള്‍ട്ടിസ്ട്രാഡയിലുണ്ട്. ABS 9.1 എംഇ കോര്‍ണറിംഗ് ഡിവൈസ് അടങ്ങുന്ന ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിലുളളത്. 48 mm ഇന്‍വര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്ക് മുന്‍വശത്തും മോണോഷോക്ക് പിന്‍വശത്തും സസ്പന്‍ഷന്‍ നിറവേറ്റുന്നു. പിറെല്ലി സ്കോര്‍പ്പിയോണ്‍ ട്യൂബ്ലെസ് ടയേഴ്സിനൊപ്പം 320 mm ഡിസ്ക് ബ്രേക്കുകളാണ് ഡ്യുക്കാട്ടി ഇരുവശങ്ങളിലും നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW