Friday, July 05, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 03.27 PM

സാംസങിനെതിരെ നിയമനടപടിക്കൊരുങ്ങി എസിസിസി

samsung accused of misleading ads on water resistant smartphones

സാംസങിനെതിരെ നിയമനടപടിക്കൊരുങ്ങി ഓസ്ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്‍. സാംസങ് ഗാലക്സി എസ് പരമ്പര ഫോണുകളുടെ വാട്ടര്‍ റെസിസ്റ്റന്‍സ് സംവിധാനം സംബന്ധിച്ച് പരസ്യങ്ങളിലൂടെ സാംസങ് ഉപയോക്താക്കളെ കബളിപ്പിച്ചെന്നാരോപിച്ചാണ് എസിസിസി നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഓസ്ട്രേലിയന്‍ ഉപഭോക്തൃ നിയമം അനുസരിച്ച് സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളെ കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ല. അതിന് ശ്രമിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും എസിസിസി ചെയര്‍മാന്‍ റോഡ് സിംസ് പറഞ്ഞു.

സാംസങിന്റെ 300 ഓളം പരസ്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് എസിസിസി നിയമ നടപടിക്കൊരുങ്ങുന്നത്. ഈ പരസ്യങ്ങള്‍ ഓസ്ട്രേലിയയിലെ ഉപയോക്താക്കളില്‍ സ്വാധീനമുണ്ടാക്കിയെന്നും എസിസിസി പറയുന്നു. ഫോണ്‍ കടല്‍ വെള്ളത്തിലും, നീന്തല്‍കുളങ്ങളിലും ഉപയോഗിക്കാമെന്ന അവകാശവാദമാണ് സാംസങിനെതിരെ നിയമനടപടിക്കൊരുങ്ങാന്‍ എസിസിസിയെ പ്രേരിപ്പിച്ചത്.

സാംസങ് ഗാലക്സി ഫോണുകള്‍ക്കുള്ള ഐപി 68 അംഗീകാരം അനുസരിച്ച് ശുദ്ധജലത്തില്‍ മാത്രമാണ് സംരക്ഷണം ഉറപ്പുനല്‍കുന്നത്. വെള്ളത്തില്‍ 1.5 മീറ്റര്‍ താഴെ 30 മിനിറ്റ് വരെ മുങ്ങിയാല്‍ പോലും ഫോണ്‍ കേടാകില്ലെന്ന് സാംസങ് പറയുന്നു. നീന്തല്‍ കുളത്തിനടിയിലെ പടിയിലിരുന്ന് ഒരാള്‍ ഫോണില്‍ നോക്കുന്നതും. തിരയ്ക്കടിയിലൂടെ ഒരു യുവതി നീന്തുന്നതുമെല്ലാം സാംസങിന്റെ പരസ്യത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഈ പരസ്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് എന്ന് എസിസിസി പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇതിന് മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും വെള്ളത്തില്‍ മുങ്ങിയാല്‍ ഈ ഫോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നും എസിസിസി പറയുന്നു. വാട്ടര്‍ റെസിസ്റ്റന്‍സ് പരസ്യങ്ങള്‍ വഴി വാഗ്ദാനം ചെയ്തിട്ടും വെള്ളം കയറി കേടുവന്ന ഫോണുകള്‍ക്ക് വാറന്റി നല്‍കാന്‍ സാംസങ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

അതേസമയം, പരസ്യങ്ങളിലെ അവകാശവാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനി. പ്രശ്നങ്ങളുണ്ടായെങ്കില്‍ സാംസങിന്റെ വാറന്റി വ്യവസ്ഥകള്‍ അനുസരിച്ചും ഓസ്ട്രേലിയന്‍ നിയമം അനുസരിച്ചും സൗജന്യമായി പരിഹാരം കാണേണ്ടത് സാംസങിന്റെ കടമയാണെന്നും സാംസങ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW