Friday, July 05, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 03.03 PM

ഖത്തര്‍ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ‘ഈദ് മൽഹാർ’ ആഗസ്റ്റ് 16 ന്

uploads/news/2019/07/319679/Gulf050719a.jpg

ദോഹ: വലിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് തൃശൂർ സംഘടിപ്പിക്കുന്ന ഈദ് മൽഹാർ സ്റ്റേജ് ഷോ ആഗസ്റ്റ് 16 ന് വെള്ളിയാഴ്ച്ച ഐ.സി.സി. അശോകഹാളിൽ നടക്കും. വൈകീട്ട് 6 മണിമുതൽ രാത്രി 10 മണിവരെ 4 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈദ് മൽഹാറിൽ വിവിധ കേരളീയ കലകൾക്കൊപ്പം തെരഞ്ഞെടുത്ത ഭാരതീയ നൃത്താവിഷ്‌ക്കാരങ്ങളും അരങ്ങിലെത്തും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഫ്രണ്ട്‌സ് ഓഫ് തൃശൂർ ജനറൽ കൺവീ നർ മധുസൂദനൻ, ജോയിന്റ് കൺവീനർ റാഫി, കലാ സാംസ്ക്കാരിക വിഭാഗം ചെയർമാൻ അജിത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സമിതികൾ രൂപീകരിച്ചു.

പ്രോഗ്രാം കമ്മറ്റി:- ഷീല സുകുമാരൻ (ചെയർപെഴ്സ്ൻ), ശ്രീജിത്ത്‌, ഹസീന ഹബീബുള്ള (വൈസ് ചെയർമാൻ / ചെയർ പെഴ്സ്ൻ), സ്മിത ഷാജി, ടീന ശ്രീജിത്ത്‌, ജിത്തു കെ.കെ.എം., സൂരജ് (അംഗങ്ങൾ). വളണ്ടി യർ കമ്മറ്റി:- റാഫി (ചെയർമാൻ) ടി.കെ. നൗഷാദ് & അക്ബർ അലി (വൈസ് ചെയർമാൻമാർ) ആൽബിൻ ആന്റോ, നിർമ്മൽ, ഓസ്റ്റിൻ ജോർജ്, ഹമീം, ശ്യാം, ലിന്റോ, വിഷ്ണു (അംഗങ്ങൾ). സ്‌പോൺസർ ഷിപ് കമ്മറ്റി:- കെ. ആർ. ഭാസി (ചെയർമാൻ), കെ. കെ. സുകുമാരൻ, ജോസ് കെ. എൽ (വൈസ് ചെയർമാൻമാർ), താജുദ്ധീൻ, അജി ഐസക്, അഷ്‌റഫ്‌ ഒ.പി.എൽ, രാഗേഷ്, യൂസഫ്, അക്ബർ, നൗഷാദ് (അംഗങ്ങൾ).

സംഘടനാ ആസ്ഥാനത്ത് പ്രസിഡണ്ട് പ്രദീപ് മേനോന്റെ അധ്യക്ഷതയിൽ നടന്ന നേതൃയോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ട്രഷറർ മുഹമ്മദ് സഗീർ, സെക്രട്ടറി ടിറ്റോ സിദ്ധൻ, ജനറൽ കൺവീനർ കെ. കെ. മധുസൂദനൻ, വനിതാവിഭാഗം ചെയർപേഴ്സ്ൻ ഷീല സുകുമാരൻ, യുവജനവിഭാഗം ചെയർമാൻ കെ. എസ്. രാഗേഷ്, കലാ സാംസ്ക്കാരിക വിഭാഗം ചെയർമാൻ ടി. എം. അജിത്, മുൻ വൈസ് പ്രസിഡണ്ട് കെ. ആർ. ഭാസി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ടുമാരായ വി. ടി. മൺസൂർ സ്വാഗതവും ആർ. എം. മുസ്തഫ നന്ദിയും പറഞ്ഞു

-- ഷഫീക്അറക്കല്‍

Ads by Google
Friday 05 Jul 2019 03.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW