Saturday, July 06, 2019 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.40 PM

‘നീ വഞ്ചകി.. അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റുകൊടുത്തവൾ.. നിന്റെ കളി എല്ലാവരും അറിഞ്ഞു’; ദുബായ്‌ രാജാവിന്റെ പോസ്റ്റ്, രാജ്ഞിയുടെ പലായനത്തിനു പിന്നില്‍ ബ്രിട്ടീഷുകാരനായ സുരക്ഷാ ഭടനുമായുള്ള അസാധാരണ സൗഹൃദം !

Princess Haya

ദുബായ്‌ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ്‌ അൽ മഖ്‌ദുമിന്റെ ഭാര്യ ഹായാ രാജ്ഞി രാജ്യത്ത് നിന്നും പലായനം ചെയ്തതിന് കാരണം രാജാവിന്റെ സുരക്ഷ ഭടനായ ബ്രിട്ടീഷ് പൗരനുമായി രാജ്ഞിയുടെ അസാധാരണ സൗഹൃദത്തില്‍ സംശയമെന്നു റിപ്പോർട്ട്. ഇതിന്റ പേരിൽ ഉണ്ടായേക്കാവുന്ന പരിണിത ഫലം ഭയന്നാണ് രാജ്ഞി യൂറോപ്പിലേക്ക് പലായനം ചെയ്തതെന്ന് ഡെയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് പൗരനുമായി ഭാര്യ ഏറെ അടുപ്പത്തിലാണെന്നു മഖ്‌തോമിന് സംശയം ഉയർന്ന സാഹചര്യത്തിൽ ജീവന് പോലും ഭീഷണിയാകുമെന്നു ഹായ ഭയക്കുന്നു. 69കാരനായ മഖ്‌തോമിനെതിരെ 45 ഹായ ബ്രിട്ടനിലെ കുടുംബകോടതിയിൽ വിവാഹമോചനത്തിന് ഹർജി നൽകിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയാകുമെന്ന് ഭയന്നാണ് ഹായ ഒളിച്ചോടിയതെന്ന് സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നും കണ്ടെത്താൻ പറ്റിയിട്ടില്ലെങ്കിലും ബ്രിട്ടീഷ് പൗരനോട് രാജ്ഞി കാട്ടുന്നത് അസാധാരണ സൗഹൃദം ആണെന്ന് രാജകുടുംബത്തിൽ സംസാരമുണ്ട്.

മഖ്‌ദുമിന്റെ ആറു ഭാര്യമാരിൽ ഒരാളായ ഹായ രാജകുടുംബത്തിലെ എതിർപ്പ് മറികടന്നു ബ്രിട്ടീഷ് പൗരനു വിലയേറിയ സമ്മാനങ്ങൾ നൽകിയിരുന്നു. ബ്രിട്ടനിൽ 50 ലക്ഷം പൗണ്ടുകൾ സമ്പാദിക്കുന്ന യുകെ മിഷൻ എന്റർപ്രൈസസ് ലിമിറ്റഡ് ജീവനക്കാരനായാ ബ്രിട്ടീഷുകാരൻ ഇതുവരെ പ്രതികരിചിട്ടില്ല. കഴിഞ്ഞയാഴ്ച ഇൻസ്റ്റാഗ്രാമിൽ മഖ്‌തൂം പ്രസിദ്ധമായ അറബിക്കവിത പോസ്റ്റ്‌ ചെയ്തിരുന്നു." നീ വഞ്ചകി അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റുകൊടുത്തവൾ. നിന്റെ കളി എല്ലാവരും അറിഞ്ഞു. ", ഈ വരിയാണ് കുറിച്ചത്.

ബ്രിട്ടനിലെ കെൻസിംഗ്ടൺ കൊട്ടാരത്തിൽ 85 ദശലക്ഷം പൗണ്ട് മൂല്യമുള്ള ബംഗ്ളാവിലാണ് ഹായാ രാജ്ഞി 11, 7 വയസ്സ് പ്രായമുള്ള തന്റെ മക്കളുമായി കഴിയുന്നത്. ഭാര്യയെയും മക്കളെയും നാട്ടിൽ എത്തിക്കാൻ രാജവും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. അതേസമയം മഖ്‌തുമും ഹായയും ബ്രിട്ടീഷ് രാജകുടുംബവുമായി നല്ല സൗഹൃദം പുലർത്തുന്നവരാണ്.

മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ദുബായിലെ സ്വർഗീയ ജീവിതം ഉപേക്ഷിച്ചു യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ഹായയ്ക്ക് അവസരമുണ്ടായത്. നേരത്തെ രാജകുടുംബത്തിലെ മഖ്‌ദുമിന്റെ മക്കളിൽ ഒരാളായ ലത്തീഫാ രാജകുമാരി കൊട്ടാരത്തിൽ നിന്നും ഒളിച്ചോടിയിരുന്നു. ഒരു ബോട്ടിൽ കയറി രക്ഷപെട്ട ഇവരെ ഇന്ത്യൻ തീരത്തു നിന്നും മഖ്‌ത്തുമിന്റെ സൈനികർ പിടിച്ചു തിരികെ കൊണ്ടുപോയി. ഇത് തന്നെയാണ് ഹായയ്ക്കും പ്രചോദനം ആയത്. അതേസമയം താനും കുട്ടികളും മഖ്‌തോമിന്റെ ആൾക്കാരാൽ ലണ്ടനിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയാകുമോ എന്ന ആശങ്കയും ഹായയ്ക്കുണ്ട്. അയർലൻഡ് മുൻ പ്രസിഡന്റ്‌ മേരി റോബിന്സണിന്റെ ഇടപെടലാണ് ഒളിച്ചോട്ടത്തിനു ഹായയ്ക്ക് സഹായകരമായതെന്നും വിവരമുണ്ട്.

ദുബായിയിലെ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റഷീദ്‌ അല്‍ മക്‌തൂമിന്റെ കൊട്ടാരത്തില്‍നിന്നു രക്ഷപ്പെടുന്ന മൂന്നാമത്തെ വനിതയാണു ഹയ. ഷെയ്‌ഖ്‌ മുഹമ്മദിന്റെ പെണ്‍മക്കളായ ഷെയ്‌ഖ ഷംസയും ഷെയ്‌ഖ ലത്തിഫയും നാടുവിട്ടെങ്കിലും പിന്നീട്‌ പിടിയിലായിരുന്നു. ഇവര്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നാണു സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW