Friday, July 05, 2019 Last Updated 46 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.43 AM

പോളിടെക്‌നിക്ക്‌: ലാറ്ററല്‍ എന്‍ട്രി പ്രവേശനം

ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്ക്‌ കോളജുകളില്‍ എന്‍ജിനീയറിങ്‌ ഡിപ്ലോമ കോഴ്‌സുകളിലേക്ക്‌ ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ രണ്ടാം വര്‍ഷ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.
വടകര (കോഴിക്കോട്‌: 04962524920, 8547005079), മാള (കല്ലേറ്റുംകര: 04802233240, 8547005080), മറ്റക്കര (കോട്ടയം: 04812542022, 8547005081), കല്ല്യാശേരി (കണ്ണൂര്‍: 04972780287, 8547005082), പൈനാവ്‌ (ഇടുക്കി: 04862232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം: 04762623597, 8547005083), പൂഞ്ഞാര്‍ (കോട്ടയം: 04822209265, 8547005085), കുഴല്‍മന്ദം (പാലക്കാട്‌: 04922272900, 8547005086) എന്നീ കോളജുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷാഫോറവും പ്രോസ്‌പെക്‌ടസും www.ihr.dac.in ല്‍ ലഭ്യമാണ്‌. അപേക്ഷ പൂരിപ്പിച്ച്‌, രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ സഹിതം (പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക്‌ 150 രൂപ) ബന്ധപ്പെട്ട കോളജുകളില്‍ നല്‍കണം. തുക കോളജുകളില്‍ നേരിട്ടും അടയ്‌ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത്‌ കോളജുകളില്‍ ലഭിക്കും.

Ads by Google
Friday 05 Jul 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW