Friday, July 05, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

കര്‍ഷക ആത്മഹത്യയുടെ കണക്കില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യയെ സംബന്ധിച്ച്‌ കണക്കില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി രാജ്യത്ത്‌ ആത്മഹത്യ ചെയ്‌ത കര്‍ഷകരുടെ എണ്ണമെത്രയെന്ന്‌ വ്യക്‌തതയില്ലെന്ന്‌ പറയുന്നത്‌.
കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറാണ്‌ വിഷയത്തില്‍ മറുപടി നല്‍കിയത്‌. 2015 വരെയുള്ള അപകട മരണങ്ങളും ആത്മഹത്യകളും നാഷണല്‍ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും 2016 നു ശേഷമുള്ളത്‌ പ്രസിദ്ധീകരിക്കപെട്ടിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇടുക്കിക്കായി പ്രത്യേക കാര്‍ഷിക പാക്കജ്‌ അനുവദിക്കുമോ എന്ന ചോദ്യത്തിന്‌ നേരത്തേ അനുവദിച്ചിരുന്ന ഇടുക്കി പാക്കേജില്‍ അനുവദിക്കപ്പെട്ട പ്രവര്‍ത്തികള്‍ ഇപ്പോഴത്തെ വിവിധോദ്ദേശ്യ പദ്ധതികള്‍ വഴി പൂര്‍ത്തീകരിക്കുമെന്നാണ്‌ കേന്ദ്രത്തിന്റെ മറുപടി.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW