Friday, July 05, 2019 Last Updated 34 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ചെല്‍സിയെ രക്ഷിക്കാന്‍ ഒടുവില്‍ ലാംപാര്‍ഡ്‌

uploads/news/2019/07/319533/6.jpg

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അടിതെറ്റിയ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയെ പരിശീലിപ്പിക്കാന്‍ ഒടുവില്‍ക്ല ബിന്റെ ഇതിഹാസതാരം ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ എത്തുന്നു.
ക്ലബ്‌ ഉടമ റോമന്‍ അബ്രാമോവിച്ചാണ്‌ ലാംപാര്‍ഡിനെ പരിശീലകനായി നിയമിച്ച കാര്യം അറിയിച്ചത്‌.
യുവെന്റസിലേക്കു പോയ പരിശീലകന്‍ മൗറീസിയേ സാരിയുടെ പകരക്കാരനായാണ്‌ ലാംപാര്‍ഡ്‌ വീണ്ടും സ്‌റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജിലെത്തുന്നത്‌. മൂന്നു വര്‍ഷത്തേക്കാണ്‌ കരാര്‍. നിലില്‍ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ക്ല ബായ ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാണ്‌ ലാംപാര്‍ഡ്‌.
താരമായിരിക്കെ 13 വര്‍ഷം ചെല്‍സിയുടെ നെടുന്തൂണായിരുന്നു ഇംഗ്ലീഷ്‌ മുന്‍ താരം. 2014-ലാണ്‌ ലാംപാര്‍ഡ്‌ക്ല ബ്‌ വിട്ടത്‌.
അതിനിടെ ചെല്‍സിക്കായി 648 മത്സരങ്ങള്‍ കളിച്ച ലാംപാര്‍ഡ്‌ 211 ഗോളുകള്‍ നേടിയിരുന്നു. മൂന്ന്‌ പ്രീമിയര്‍ ലീഗ്‌ കിരീടങ്ങള്‍, നാല്‌ എഫ്‌.എ കപ്പ്‌, രണ്ട്‌ ലീഗ്‌ കപ്പ്‌, യൂറോപ്പ ലീഗ്‌ കപ്പ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ എന്നിവയും ചെല്‍സിക്കു ലാംപാര്‍ഡ്‌ സമ്മാനിച്ചിട്ടുണ്ട്‌.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW