Friday, July 05, 2019 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ബഹുമാനിക്കാന്‍ പഠിക്കഡോ; മഞ്‌ജരേക്കറോട്‌ രവീന്ദ്ര ജഡേജ

ലണ്ടന്‍: ലോകകപ്പ്‌ ക്രിക്കറ്റ്‌ കമന്ററിക്കിടെ തനിക്കെതിരേ അനാവശ്യ പരാമര്‍ശം നടത്തിയ മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്‌ജയ്‌ മഞ്‌ജരേക്കറിനെതിരേ ഇന്ത്യന്‍ ടീമംഗം രവീന്ദ്ര ജഡേജ.
ജഡേജയെ 'അല്ലറ ചില്ലറ' ക്രിക്കറ്റ്‌ താരം എന്നു മഞ്‌ജരേക്കര്‍ വിശേഷിപ്പിച്ചതാണ്‌ വിവാദമായത്‌. എഡ്‌ജ്ബാസ്‌റ്റണില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ മല്‍സരത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
ജഡേജയെ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം സഹ കമന്റേറ്റര്‍ ആരാഞ്ഞപ്പോഴാണ്‌ ഇത്തരം 'അല്ലറ ചില്ലറ' താരങ്ങളെ തനിക്ക്‌ ഇഷ്‌ടമല്ലെന്നു മഞ്‌ജരേക്കര്‍ അഭിപ്രായപ്പെട്ടത്‌.
''ഏകദിന ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജയെപ്പോലുള്ള 'അല്ലറ ചില്ലറ' താരങ്ങളില്‍ എനിക്കത്ര താല്‍പര്യമില്ല. ടെസ്‌റ്റില്‍ അദ്ദേഹം ബോളര്‍ മാത്രമാണ്‌. പക്ഷേ ഏകദിനത്തില്‍ ഒരു സ്‌പെഷലിസ്‌റ്റ് ബാറ്റ്‌സ്മാനും സ്‌പെഷലിസ്‌റ്റ് സ്‌പിന്നറുമാണ്‌ വേണ്ടത്‌.''- ഇതായിരുന്നു മഞ്‌ജരേക്കറുടെ വാക്കുകള്‍.
ഇതിനെതിരേ ട്വിറ്ററിലൂടെയാണ്‌ ജഡേജ പ്രതികരിച്ചത്‌. ''നിങ്ങള്‍ കരിയറില്‍ മൊത്തം കളിച്ച കളികളേക്കാള്‍ കൂടുതല്‍ കളികള്‍ ഞാന്‍ ഇതിനകം കളിച്ചിട്ടുണ്ട്‌. ഇപ്പോഴും കളി തുടരുകയും ചെയ്യുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്‌തിട്ടുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണം.
നിങ്ങളുടെ വായാടിത്തത്തെക്കുറിച്ച്‌ മു ന്‍പേ ഞാന്‍ കേട്ടിട്ടുണ്ട്‌..' എന്നാണ്‌ ജഡേജ മറുപടി നല്‍കിയത്‌.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW