Thursday, July 04, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 08.21 PM

കാണേണ്ടവര്‍ റീലീസിന്റെ അന്നു തന്നെ കാണുക. കാരണം പിറ്റേന്നു പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല: ഒരു ഫ്‌ലോപ്പ് ചിത്രം

first look poster , The flop film

മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിനിമാ പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. വളരെ കളര്‍ഫുളായി ഒരുക്കിയിരിക്കുന്ന പോസ്റ്ററില്‍ ഇതൊരു ഫ്‌ലോപ്പ് ചിത്രമാണെന്നും കൂടി പറയുന്നുണ്ട്.

ഹോമ്‌ലി മീല്‍സ്, ബെന്‍ എന്നീ മികച്ച ചിത്രങ്ങള്‍ ചെയ്ക വിപിന്‍ ആറ്റ്‌ലിയുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. വട്ടമേശ സമ്മേളനം ദ ഫ്‌ലോപ് ഫിലിം എന്നാണ് ചിത്രത്തിന്റെ പേര്. വിപിന്‍ ആറ്റിലിയെ കൂടാതെ സംവിധായകന്മാരായ ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫിനേയും സോഹന്‍ ലാലിനേയും പോസ്റ്ററില്‍ കാണാം.

സുധി കോപ്പ, സാജു നവോദയ, നോബി, ജിസ ജോയ്, മെറീന മൈക്കിള്‍, അമരേന്ദ്രന്‍, ബൈജു എന്നിവരുടെ പേരും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറിലാണ് ചിത്ര പുറത്തിറങ്ങുന്നത്.

കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക. കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യപനങ്ങളൊന്നും ഇത് വരെ വന്നിട്ടില്ലെങ്കിലുംസംവിധായകന്‍ ജൂഡ് ആന്റണി ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Ads by Google
Thursday 04 Jul 2019 08.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW