Thursday, July 04, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 05.06 PM

സ്വദേശിവത്കരണം; കുവൈറ്റില്‍ നിന്നും പിരിച്ചു വിടേണ്ട പ്രവാസികളുടെ പട്ടികയായി

uploads/news/2019/07/319454/kuwait.jpg

കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും കുവൈറ്റ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം പിരിച്ചു വിടേണ്ട വിദേശി പൗരന്മാരുടെ പട്ടിക പൂര്‍ത്തിയായി.സര്‍ക്കാര്‍ മേഖലയില്‍ നിന്നും അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വിദേശികളെയും ഒഴിവാക്കുന്നതിന്റെ ഭാഗാമായണ് നടപടികള്‍.

3000 ത്തോളം പേരെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചു വിടാനാണ് തീരുമാനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വീസ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് ക്യാബിനറ്റ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യആസ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.

തുടക്കത്തില്‍ അഡ്മിനിസ്‌ട്രേഷന്‍, കണ്‍സള്‍ട്ടന്റ്, അധ്യാപകര്‍ എന്നീ തസ്തികകളില്‍ ഉള്ളവരെയാണ് ഒഴിവാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW