Thursday, July 04, 2019 Last Updated 5 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 04.36 PM

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് വാഹനം കോന ജൂലൈ 9ന് ഇന്ത്യയിൽ

hyundai kona ev to launch on july 9

ഹ്യൂണ്ടായ് ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വൈദ്യുത എസ് യു വിയായ കോനയുടെ അവതരണം ഉടനെ നടക്കും. കോന ജൂലൈ 9ന് അരങ്ങേറ്റം കുറിക്കുമെന്ന് സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി തയാറാക്കിയ ആദ്യ ഔദ്യോഗിക വിഡിയോയിൽ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വ്യക്തമാക്കി.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ശേഷം ചെന്നൈ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് കോന നിരത്തുകളിലേക്ക് എത്തുക. ‘കോന’യിൽ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യയും ലഭ്യമാക്കുമെന്നു ഹ്യുണ്ടേയ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡി സി ചാർജർ ഉപയോഗിച്ചു മൊബൈൽ ഫോണുകൾക്കു സമാനമായ വേഗത്തിൽ കാറിലെ ബാറ്ററി ചാർജ് ചെയ്ത് ഉപയോഗിക്കാനാവും. വെറും 54 മിനിറ്റിൽ കാറിലെ ലിതിയം അയോൺ ബാറ്ററി പായ്ക്ക് 80% ചാർജ് ചെയ്യാൻ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജറാണു ഹ്യുണ്ടേയ് അവതരിപ്പിക്കുക.

ആദ്യ ഘട്ടത്തില്‍ കോനയുടെ 1000 യൂണിറ്റ് ഇന്ത്യയിലെത്തിക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. പിന്നീട് വിപണിയില്‍ വാഹനത്തിന്റെ ഡിമാന്റിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കുകയെന്നാണ് സൂചന. രാജ്യാന്തര വിപണികളിൽ രണ്ടു സാധ്യതകളിലാണു കോന ഇവി വിൽപ്പനയ്ക്കുള്ളത്: ഒറ്റത്തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള 39 കിലോവാട്ട് ബാറ്ററി പായ്ക്ക് സഹിതവും ഓരോ ചാർജിങ്ങിലും 482 കിലോമീറ്റർ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കോടെയും.

വിദേശത്തുള്ള റഗുലര്‍ കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിൽ ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW