Thursday, July 04, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 04.20 PM

ജിദ്ദ സമീക്ഷ സാഹിത്യവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം സംഘടിപ്പിച്ചു

uploads/news/2019/07/319445/Gulf040719b.jpg

ജിദ്ദ:സമീക്ഷ സാഹിത്യവേദിയുടെ പി.ജി. സ്മാരക പ്രതിമാസ വായനാദിനം ഷറഫിയ വില്ലേജ് റസ്റ്റോറന്റില്‍ നടന്നു. വായനയുടെ വിസ്മയ ലോകം തുറന്നുകൊണ്ടാണ് സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ചത്.

ഷഹീബ ബിലാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ്, അനുപമ ബിജുരാജ് രബീന്ദ്രനാഥ ടാഗോറിന്റെ “ചോഖര്‍ബാലി” എന്ന നോവല്‍ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം അവനവന്റെ ഉള്ളില്‍ നിന്ന്‍ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു എന്നും, സമൂഹത്തിന്റെ മുന്നില്‍ “അപശകുന”മായി വിധവകളെ കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് മൂന്ന് വിധവകളുടെ കഥ പറഞ്ഞുകൊണ്ട് വിശ്വ പൌരന്‍ രബീന്ദ്രനാഥ ടാഗോറിന്റെ “ചോഖര്‍ബാലി” എന്ന നോവല്‍ രചിച്ചത് എന്നുമുള്ള തന്റെ വായനാനുഭവം പങ്കുവെച്ചാണ് അനുപമ ബിജുരാജ് ചടങ്ങിനു തുടക്കം കുറിച്ചത്.

സംസ്കാര സമ്പന്നരെന്നു കരുതുന്ന സുരക്ഷിത ഇടങ്ങളില്‍ നിന്ന്‍ പോലും സ്ത്രീത്വം കൈയേറ്റം ചെയ്യപെടുകയാണ്. നാം കൊണ്ടാടുന്ന പല സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരുടെ ജീര്‍ണ്ണമുഖം തുറന്ന് കാണിച്ചുകൊണ്ട് എച്ച്‌മുക്കുട്ടിയുടെ അനുഭവ കുറിപ്പുകള്‍ ഷഹീബ ബിലാല്‍ സദസുമായി പങ്കുവെച്ചു.

ദസ്തെവ്സ്കിയുടെ ജീവതത്തിന്റെ കാണാപ്പുറങ്ങള്‍ എഴുത്തിലും ജീവിതത്തിലും അന്ന നടത്തുന്ന സ്വാധീനങ്ങള്‍ വിവരിച്ചു കൊണ്ട് പെരുമ്പടവതിന്റെ ഒരു സങ്കീര്‍ത്തനം പോലെ സലീന മുസാഫിറും, കാവിവല്‍ക്കരണം ഇന്നത്തെ ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമായി മാറുന്നത് മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി എന്ന നോവലിന്റെ അവസാന ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നൂറുന്നീസ ബാവയും വിശദീകരിച്ചു.

സ്ത്രീകളകപ്പെട്ട ആണധികാരത്തിന്റെ ചതിക്കുഴികളെ കുറിച്ച് സ്വയം ബോധ്യത്തിലൂടെ മാത്രമേ അതിജീവനം സാധിക്കൂ എന്ന് കാലിക സംഭവങ്ങളോടനുബന്ധിച്ച് എഴുതപ്പെട്ട ലേഖനങ്ങളുടെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സീമാ രാജീവും, മുന്‍കാല വായനകളുടെ സ്വാധീനം ഇപ്പോഴും വിടാതെ പിന്തുടരുന്നതിന്റെ അനുഭവങ്ങള്‍ റെജിയെ വീരാനും സദസുമായി പങ്കുവെച്ചു.

കുട്ടികളുടെ സമീക്ഷയില്‍ റെഹാന്‍ വീരാന്‍ - “Danny The Champion of World”, ഫൈസ് മുഹമ്മദ് – “ഉണ്ണിമോനും കുരുവികളും”, ഫാദില്‍ സൈനുദ്ധീന്‍ - “The War of The World – H.G. Wells” എന്നീ പുസ്തകങ്ങളും അവതരിപ്പിച്ചു. സേതുമാധവന്‍ മൂത്തേടത്ത്, അനില്‍ നാരായണ, സക്കീന ഓമശ്ശേരി, അബ്ദുള്ള മുക്കണ്ണി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
കിസ്മത്ത് മമ്പാട് സ്വാഗതവും ഹഫ്സ മുസാഫര്‍ നന്ദി പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 04 Jul 2019 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW