Thursday, July 04, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 03.52 PM

ഒരേ സ്ഥലം, അതേ മുതല.. പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം സ്റ്റീവ് ഇര്‍വിന്റെ ചിത്രം പുനരാവിഷ്‌കരിച്ച് മകന്‍

Steve Irwin, Robert Irvin, Crocodile

മുതലകളുടെ തോഴന്‍ എന്നതിനപ്പുറം അതി സാഹസികമായ കഥകള്‍ക്കുടമയാണ് സ്റ്റീവ് ഇര്‍വിന്‍. ഇന്നും ലോകമെങ്ങും അദ്ദേഹത്തിന് ആരാധകര്‍ ഉണ്ട്. ' ദി ക്രൊക്കഡൈല്‍ ഹണ്ടര്‍' ടെലിവിന്‍ പരമ്പരയിലൂടെ ലോക പ്രശസ്തനായ അന്തരിച്ച ഓസ്‌ട്രേലിയന്‍ വന്യജീവി സംരക്ഷകന്‍ സ്റ്റീവ് ഇര്‍വിന്‍ എന്നും ആരാധകരുടെ മനസില്‍ വിങ്ങലായുണ്ട്. അദ്ദേഹം മരിച്ച് 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇര്‍വിന്റെ ഓര്‍മ്മകള്‍ക്ക് മനോഹരമായ നിറങ്ങള്‍ നല്‍കുന്നതാണ് മകന് റോബര്‍ട്ട് ക്ലാറന്‍സ് ഇര്‍വിനും.

മകന്‍ റോബര്‍ ഇന്‍വിര്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അച്ഛന്റെ അതേ വഴിയാണ് താനും പിന്തുടരുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ചിത്രത്തിലൂടെ റോബര്‍ട്ട് ഇര്‍വിന്‍. 15 വര്‍ഷം മുന്‍പ് പിതാവ് സ്റ്റീവ് മുതലയ്ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം പങ്കുവെച്ച് മകന്‍ അതേ മൃഗശാലയിലെ അതേ സ്ഥലത്ത് അതേ മുതലയ്ക്ക് തീറ്റയിട്ടുകൊടുക്കുന്ന ചിത്രമാണ് ട്വിറ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

അച്ഛനും ഞാനും മുറേയ്ക്ക് തീറ്റകൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല. രണ്ട് ചിത്രങ്ങള്‍ക്കും ഇടയില്‍ 15 വര്‍ഷത്തെ അകലം. ഇതായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. പിതാവിനോട് വളരെയധികം സാമ്യമാണ് മകനുള്ളത്. കാല്‍ പോലും അച്ഛന്റെ അതേപടിയാണ് ചിലര്‍ കമന്റ് ചെയ്തു. 2006 സെപ്തംബര്‍ നാലിനായിരുന്നു സ്റ്റീവ് മരിച്ചത്.

Steve Irwin, Robert Irvin, Crocodile

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW