Thursday, July 04, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 02.17 PM

ഇന്ത്യയോ കനിഞ്ഞില്ല, ഇനി വിജയലക്ഷ്യം 300 ഉയര്‍ത്തുക, ബംഗ്ലാദേശിനെ '0' ല്‍ പുറത്താക്കുക: പാക്കിസ്ഥാന്‍ സെമിയില്‍ എത്തണമെങ്കില്‍...!

Pakistan,  World Cup, Semi-finals

ലണ്ടന്‍: ഇന്ത്യയേയും ന്യൂസിലാന്‍ഡിനേയും തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ഇതോടെ ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കും പുറമെ ഇംഗ്ലണ്ടും സെമിയില്‍ കടന്നതോടെ നാലാം സ്ഥാനക്കാരായി ആരെത്തും എന്നത് മാത്രമാണ് ഇനിയുള്ള ചോദ്യം. ഒയിന്‍ മോര്‍ഗന്‍ നായകനായ ഇംഗ്ലീഷ് പട 119 റണ്‍സിന് ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് സെമിബെര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ സെമി സ്വപ്നം വീണ്ടും കൂടുതല്‍ തുലാസിലായി.

ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നുവെങ്കില്‍ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ കൂടുതല്‍ എളുപ്പത്തിലാക്കുമായിരുന്നു.ഇന്ത്യ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ വിധി ന്യൂസിലാന്‍ഡിനെ ആശ്രയിച്ചായിരുന്നു. ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡ് വന്‍ മാര്‍ജിനില്‍ വിജയം നേടിയിരുന്നുവെങ്കില്‍ പാക്കിസ്ഥാന്റെ സാധ്യതകള്‍ വീണ്ടു തെളിയുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ വിജയം നേടിയതോടെ പാക്കിസ്ഥാന്റെ സെമി സ്വപ്നം എത്തിപ്പിടിക്കുന്നതിനും അപ്പുറമായി. ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെതിരെ വിജയിക്കുകയും, ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്‍ വിജയം നേടുകയും ചെയ്തിരുന്നുവെങ്കില്‍ പച്ചപ്പട സെമിപ്രവേശം സാധ്യമാകുമായിരുന്നു. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ വിജയത്തോടെ പാക്ക് സ്വപ്നം വീണ്ടും തകിടം മറിഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെയാണ്. പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 300 റണ്‍സ് മാര്‍ജിനില്‍ ബംഗ്ലാദേശിനെ കീഴടക്കണം. പാക്കിസ്ഥാന്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ ബംഗ്ലാദേശിനെ പൂജ്യത്തിന് പുറത്താക്കണം.

പാക്കിസ്ഥാന്‍ ഒരു 350 റണ്‍സ് സ്‌കോര്‍ ചെയ്യുകയും, ബംഗ്ലാദേശിനെ 311 റണ്‍സിന് കീഴടക്കുകയും ചെയ്യണം. ഇനി പാക്കിസ്ഥാന്‍ 400 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ 84 നോ, അതിനു താഴെയോ സ്‌കോറില്‍ ബംഗ്ലാദേശിനെ പുറത്താക്കണം. നിലവില്‍ പാക്കിസ്ഥാന് -0.792 ആണ് നെറ്റ് റണ്‍ റേറ്റ്. ന്യൂസിലാന്‍ഡിന് +0.175 ആണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW