Thursday, July 04, 2019 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 02.27 PM

മേരി ഇട്ടുകൊടുത്ത കസേരയിലിരുന്ന് ചായകുടിച്ചു, കുശലം പറഞ്ഞള മടങ്ങി; പിന്നീടെത്തി കൊല നടത്തി

uploads/news/2019/07/319426/case.jpg

കോതമംഗലം വടാട്ടുപാറ പണ്ടാര സിറ്റിയില്‍ മേരിയുടെ കൊലപാതത്തില്‍ പ്രതി കരുവള്ളി കുഞ്ഞുമുഹമ്മദിനെ വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പോലീസ്. കൊലപാതക വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ പോലീസിന് പ്രതിയെ കുറിച്ച് സൂചനകള്‍ കിട്ടിത്തുടങ്ങിയിരുന്നു.

അയല്‍വാസിയായ ഇയാളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന തരത്തിലുള്ള മൊഴികളാണ് ഭര്‍ത്താവില്‍ നിന്നും ചില നാട്ടുകാരില്‍ നിന്നും ലഭിച്ചത്. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

ഇയാള്‍ േേരിയുടെ വീട്ടില്‍ രാവിലെ ടാപ്പിങിന് എത്തിയിരുന്നു. ടാപ്പിങ് കഴിഞ്ഞ് പോകാന്‍ സമയം അടുക്കള ഭാഗത്ത് എത്തി മേരി കൊടുത്ത ചായ വാങ്ങി കുടിച്ചു. മേരി കൊടുത്ത കസേരയില്‍ ഇരുന്ന് അല്‍പ്പം കുശലം പറഞ്ഞ ശേഷമാണ് ഇയാള്‍ മടങ്ങിയത്. പോകാന്‍ നേരം മേരിയുടെ ഭര്‍ത്താവ് പേരക്കുട്ടിയുമായി അങ്കണവാടിയിലേയ്ക്ക് പോകുന്നത് ഇയാള്‍ കണ്ടിരുന്നു. ഇതോടൊപ്പം വീട്ടില്‍ മരുമകളല്ലാതെ മറ്റാരും ഇല്ലെന്നും ഉറപ്പു വരുത്തി.

കൊല നടക്കുമ്പോള്‍ മേരിയുടെ നിലവിളി പോലും കേട്ടിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മേരിയുടെ മൃതദേഹം കിടന്ന സ്ഥലവും വീടുമായി ഏകദേശം 30 മീറ്റര്‍ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ.

Ads by Google
Thursday 04 Jul 2019 02.27 PM
Ads by Google
Loading...
LATEST NEWS
TRENDING NOW