Thursday, July 04, 2019 Last Updated 6 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.32 PM

വിവാഹ ആഘോഷത്തിനിടെ ഡിജെ പാട്ടിനെ ചൊല്ലി അടിപിടി; ഗര്‍ഭിണിയുടെ വയറില്‍ ചവിട്ടി; ഭ്രൂണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പോലീസ് സ്റ്റേഷനില്‍

 lost baby

വിവാഹ ആഘോഷത്തിനിടെ ഉണ്ടായ കലഹത്തെ തുടര്‍ന്ന് ആറ് യുവാക്കള്‍ ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചു. യുവതിയുടെ അടിവയറ്റില്‍ ചവിട്ടേറ്റതോടെ കുഞ്ഞിന്റെ ജീവന്‍ നിലച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജീവനില്ലാത്ത ഭ്രൂണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഗര്‍ഭിണിയായ യുവതി തവസും(26) കുടുംബവും പോലീസ് സ്റ്റേഷനിലെത്തി.

ആഗ്രയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ് യുവതി വിവാഹത്തിനെത്തിയത്. തുടര്‍ന്ന് ആഘോഷങ്ങള്‍ക്കിടെ ഡിജെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഇമ്രാനും ആദില്‍ അബ്ദുള്ള എന്നീ യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടായി. പ്രതികളായ ഇവരുടെ കൂട്ടത്തിലേക്ക് മറ്റ് നാല് പേരും കൂടി ചേര്‍ന്നതോടെ വാഗ്വാദം കൈയ്യാങ്കളിയിലേക്ക് മാറി.

ഇമ്രാനോടുള്ള ദേഷ്യത്തിനാണ് തവസുമിനെ പ്രതികള്‍ വയറ്റില്‍ ചവിട്ടുകയും ഇടിയ്ക്കുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് മറ്റ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW