Thursday, July 04, 2019 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.05 PM

കര്‍ഷകയായിരുന്ന 58കാരി ഇപ്പോള്‍ യൂട്യൂബ് സെന്‍സേഷന്‍, സംഭവം ഇങ്ങനെ

 youtube star

തെലങ്കാനയിലെ ഗ്രാമത്തിലുള്ളവരുടെ ജീവിതത്തെ ഹാസ്യകരമായി ആവിഷ്‌കരിക്കുന്ന ഷോയാണ് മൈ വില്ലേജ് ഷോ. ഇത് 2012ല്‍ ശ്രീകാന്ത് ശ്രീറാം ആണ് ആരംഭിച്ചത്. ജീവിതഗന്ധിയായിരിക്കാന്‍ തന്റെ ഗ്രാമത്തിലുള്ളവരെ തന്നെയാണ് ശ്രീകാന്ത് അഭിനേതാക്കളായി തിരഞ്ഞെടുത്തത്. ശ്രീകാന്തിന്റെ ഈ തിരഞ്ഞെടുപ്പ് തെറ്റിയിട്ടില്ലെന്ന് കാട്ടി തരികയാണ് 58കാരിയായ മില്‍ക്കുരി ഗംഗാവ്വ.

യൂട്യൂബോ മൊബൈല്‍ ഫോണോ എന്താണെന്ന് അറിയാതിരുന്ന ഗംഗാവ്വ ഇന്ന് യൂട്യൂബ് സെന്‍സേഷനാണ്. എട്ടരലക്ഷത്തോളം സബസ്‌െ്രെകബേഴ്‌സാണ് ഇന്ന് മൈ വില്ലേജ് ഷോയ്ക്കുള്ളത്. ഇതില്‍ ആളുകളുടെ പ്രിയങ്കരിയായ താരമാണ് ഗംഗാവ്വ. സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിക്കുമ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കും ക്യാമറയ്ക്ക് മുമ്പില്‍ അല്പം ഇംപ്രൊവൈസേഷനോടെ അവതരിപ്പിക്കുന്നതാണ് ഗംഗാവ്വയുടെ രീതി.

ക്യാമറ കാണുമ്പോള്‍ പരിഭ്രമമില്ലേയെന്ന് ചോദിച്ചാല്‍ എന്തിന് എന്ന മറുചോദ്യമാണ് ഗംഗാവ്വ ചോദിക്കുന്നത്. '' നിരവധി ആളുകള്‍ ഞാന്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്. തെലങ്കാനയിലെ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. സന്തോഷമുണ്ട്. വിജയ് ദേവരെക്കൊണ്ട, പ്രിയദര്‍ശിനി, തുടങ്ങി നിരവധി താരങ്ങളെ കാണാനും സാധിച്ചു. ഞാന്‍ സംതൃപ്തയാണ്.'' ഗംഗാവ്വ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW