Thursday, July 04, 2019 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 11.15 AM

അപകീര്‍ത്തികേസ്: രാഹുല്‍ ഗാന്ധി മുംബൈ കോടതിയില്‍ ഹാജരായി

മഹാത്മഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന മറ്റൊരു പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ താനെ ഭിവാണ്ഡി കോടതിയിലും അപകീര്‍ത്തിക്കേസ് നിലവിലുണ്ട്.
Rahul Gandhi

മുംബൈ: ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുംബൈ കോടതിയില്‍ ഹാജരായി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ 'ബി.ജെപി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം' ആണെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് ആര്‍.എസ്എസ് പ്രവര്‍ത്തകനായ ദ്രുതിമാന്‍ ജോഷി മാസ്ഗണ്‍ മെട്രോപോളിറ്റന്‍ കോടതിയെ സമീപിച്ചത്. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയും ഇദ്ദേഹം സ്വകാര്യ അന്യായം നല്‍കിയിട്ടുണ്ട്.

2017ലാണ് ദ്രുതിമാന്‍ ജോഷി, രാഹുല്‍ ഗാന്ധിക്കും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും സീതാറാം യെച്ചൂരിക്കും സി.പി.എമ്മിനുമെതിരെ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ' ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ സര്‍മ്മദത്തിലാക്കാനും മര്‍ദ്ദിക്കാനും വേണ്ടിവന്നാല്‍ കൊല്ലാനും മടിക്കില്ലെന്നായിരുന്നു' രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഗൗരിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രമാണെന്ന് യെച്ചൂരിയും ആരോപിച്ചിരുന്നു.

സോണിയ ഗാന്ധിക്കും സി.പി.എമ്മിനുമെതിരായ പരാതികള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. വ്യക്തികള്‍ നടത്തിയ പരാമര്‍ശത്തിന് പാര്‍ട്ടികള്‍ ഉത്തരവാദികളല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് വീടിനു പുറത്ത് വെടിയേറ്റു മരിച്ചത്. വലതുപക്ഷ തീവ്ര സ്വഭാവമുള്ള സംഘടനയിലെ ചിലരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

മഹാത്മഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന മറ്റൊരു പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ താനെ ഭിവാണ്ഡി കോടതിയിലും അപകീര്‍ത്തിക്കേസ് നിലവിലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW