Thursday, July 04, 2019 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

രത്നഗിരിയിലെ അണക്കെട്ട്‌ തകര്‍ന്ന്‌ 23 മരണം; 11 മൃതദേഹം കിട്ടി

uploads/news/2019/07/319322/d2.jpg

മുംബൈ: തോരാമഴയില്‍ മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലുള്ള തിവാരേ അണക്കെട്ട്‌ തകര്‍ന്ന്‌ 23 മരണം. അണക്കെട്ട്‌ തകര്‍ന്നതോടെ താഴ്‌വാരത്തെ ഗ്രാമങ്ങള്‍ വെള്ളത്തിലായി. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ചൊവ്വാഴ്‌ച രാത്രി വൈകിയാണ്‌ അണക്കെട്ട്‌ പൊട്ടിയത്‌. ഇതോടെ ഏഴു ഗ്രാമങ്ങളെ വെള്ളപ്പൊക്കം വിഴുങ്ങി. 12 വീടുകള്‍ ഒലിച്ചുപോയി. ദേശീയ ദുരന്തനിവാരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്‌. ദുരന്തമേഖലയിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി. സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന്‌ രത്നഗിരി എസ്‌.പി. പറഞ്ഞു.
വെള്ളം അതിശക്‌തമായി കുത്തിയൊലിച്ചു വന്നതും ഇരുട്ടുമാണു രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചടിയായത്‌. അണക്കെട്ടിനു വിള്ളലുണ്ടെന്ന കാര്യം ജില്ലാ ഭരണകൂടത്തെയടക്കം പലതവണ ബോധ്യപ്പെടുത്തിയതാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. അലംഭാവം അപകടം വിളിച്ചുവരുത്തുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി. "എന്റെ മാതാപിതാക്കളും ഭാര്യയും ഒന്നരവയസുള്ള കുഞ്ഞും ഒലിച്ചുപോയി. ഇതുവരെ അവരെ കിട്ടിയിട്ടില്ല. ചിപ്ലന്‍, ദാപോളി താലൂക്കുകള്‍ ഞങ്ങളുടെ ആശങ്ക അവഗണിച്ചതാണ്‌ ഇതിനെല്ലാം കാരണം"- ഗ്രാമവാസികളിലൊരാളുടെ വാക്കുകള്‍ ഇടറി. വാഹനമെടുത്തു വരാമെന്നു പറഞ്ഞുപോയ സഹോദരനെ കാണാനില്ലെന്നും അയാള്‍ തുടര്‍ന്നു.
അണക്കെട്ടിനു വിള്ളലുള്ള കാര്യം നാട്ടുകാര്‍ അറിയിച്ച കാര്യം സംസ്‌ഥാന ജലവിഭവമന്ത്രിയും സ്‌ഥിരീകരിച്ചു. 14 വര്‍ഷം മാത്രം പഴക്കമുള്ള അണക്കെട്ടാണ്‌ തകര്‍ന്നത്‌. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ അന്വേഷണം പ്രഖ്യാപിച്ചു.

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW