Thursday, July 04, 2019 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

ശബരിപാത അനിശ്‌ചിതാവസ്‌ഥയില്‍ കാരണം സംസ്‌ഥാന സര്‍ക്കാരെന്നു കേന്ദ്രം

ന്യൂഡല്‍ഹി: ശബരി പാതയ്‌ക്ക്‌ ആവശ്യമായ സ്‌ഥലം കണ്ടെത്തിനല്‍കാനോ മുതല്‍ മുടക്കിന്റെ 50 ശതമാനം വഹിക്കാനോ കേരളം തയാറാവാത്തതിനാല്‍ പദ്ധതി അനിശ്‌ചിതാവസ്‌ഥയിലാണെന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ്‌ ഗോയല്‍.
2015-ല്‍ പദ്ധതിയുടെ 50 ശതമാനം തുകനല്‍കാന്‍ തയാറാണെന്ന്‌ അറിയിച്ചിരുന്നെങ്കിലും 2016 ല്‍ പദ്ധതി റെയില്‍വേതന്നെ നടപ്പാക്കണമെന്ന നിലപാടാണ്‌ സംസ്‌ഥാനം സ്വീകരിച്ചത്‌. ഇത്‌ പ്രതിസന്ധിക്കിടയാക്കി. 1997- 98ല്‍ 550 കോടി ചെലവ്‌ നിശ്‌ചയിച്ച്‌ തുടങ്ങിയ പാതയ്‌ക്ക്‌ ഇപ്പോള്‍ 2815 കോടി വേണം. സ്‌ഥലം ഏറ്റെടുക്കാന്‍ 22.82കോടി രൂപ വേണ്ടിയിരുന്ന സ്‌ഥാനത്ത്‌ 965 കോടിയായി വര്‍ധിച്ചു.
പ്രദേശവാസികളുടെ എതിര്‍പ്പുമൂലം രാമപുരം മുതല്‍ എരുമേലി വരെയുള്ള 41 കിലോമീറ്ററില്‍ 10 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമേ അന്തിമസര്‍വേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ വിഷയങ്ങളെല്ലാം നിരവധി തവണ സംസ്‌ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും അടൂര്‍ പ്രകാശ്‌ എം.പിയുടെ ചോദ്യത്തിന്‌ മറുപടിയായി പീയൂഷ്‌ ഗോയല്‍ പറഞ്ഞു.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW