Thursday, July 04, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

ഋതു ഖെയ്‌ത്താന്റെ 7.49 ലക്ഷം എന്‍ഫോഴ്‌സ്മെന്റ്‌ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: വി.വി.ഐ.പി. ഹെലികോപ്‌ടര്‍ അഴിമതിക്കേസ്‌ പ്രതി ഗൗതം ഖെയ്‌ത്താന്റെ ഭാര്യ ഋതു ഖെയ്‌ത്താന്റെ പേരിലുള്ള 7.49 ലക്ഷം രൂപ ബാങ്ക്‌ നിക്ഷേപം പിടിച്ചെടുത്ത്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി).
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണു നടപടി. തന്റെയും ഉറ്റബന്ധുക്കളുടെയും പേരില്‍ വിദേശ ബാങ്ക്‌ അക്കൗണ്ടുകളില്‍ ഋതു വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായതായി ഇ.ഡി. അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിന്റെയും ഭര്‍തൃപിതാവിന്റെയും ഉടമസ്‌ഥതയിലുള്ള കമ്പനികളുടെ പേരില്‍ വിദേശബാങ്കുകളായ ബാര്‍ക്ലെയ്‌സ്‌, ബാങ്‌ ഓഫ്‌ സിങ്കപ്പുര്‍ എന്നിവിടങ്ങളില്‍ ഋതുവിനു നിക്ഷേപമുണ്ട്‌.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW