Thursday, July 04, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

നന്ദാദേവി പര്‍വതനിരയില്‍ കാണാതായ 4 പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ താഴെയെത്തിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവി പര്‍വതനിരകളില്‍ കാണാതായ എട്ടു പര്‍വതാരോഹകരില്‍ നാലുപേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ താഴെ എത്തിച്ചു. ആറാഴ്‌ച മുമ്പാണ്‌ ഇവരെ കാണാതായത്‌.
രണ്ട്‌ അമേരിക്കക്കാരുടെയും ഒരു ഇന്ത്യാക്കാരന്റെയും ഒരു ഓസ്‌ട്രേലിയന്‍ പൗരന്റെയും മൃതദേഹങ്ങളാണു താഴെയെത്തിച്ചത്‌. ഇന്ത്യന്‍ പര്‍വതാരോഹകരുടെ വളരെ ദുര്‍ഘടമായ തെരച്ചിലിനൊടുവില്‍ 21,300 അടി ഉയരത്തില്‍ നിന്നാണ്‌ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്‌. എട്ടാമനെ കണ്ടെത്താനായിട്ടില്ല.
ഹെലികോപ്‌ടര്‍ ഇറക്കാന്‍ ബുദ്ധിമുട്ടുള്ള മേഖലയായതിനാല്‍ മൃതദേഹങ്ങള്‍ ആദ്യം ബേസ്‌ ക്യാമ്പിലും പിന്നീട്‌ പിത്തോര്‍ഗഡിലുമെത്തിച്ചു. ബാക്കിയുള്ള മൂന്നുപേരുടെയും മൃതദേഹങ്ങള്‍ തുടര്‍ന്ന്‌ എത്തിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിന്‌ അയയ്‌ക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW