Thursday, July 04, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.31 AM

ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയില്‍: ഇസ്രേലി മദ്യക്കമ്പനി മാപ്പുപറഞ്ഞു

uploads/news/2019/07/319306/in3.jpg

ടെല്‍ അവീവ്‌(ഇസ്രയേല്‍): മദ്യക്കുപ്പികളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചു പുറത്തിറക്കിയതിന്‌ ഇസ്രയേല്‍ മദ്യക്കമ്പനി ഇന്ത്യയോടു മാപ്പു പറഞ്ഞു.
ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ മാന്‍പി സയാവി മുഖേനയാണു മാപ്പറിയിച്ചത്‌. പുറത്തിറങ്ങിയ മദ്യക്കുപ്പികള്‍ തിരിച്ചുപിടിക്കാനും ആ സീരീസിലുള്ള ബ്രാന്‍ഡിന്റെ നിര്‍മാണം നിര്‍ത്തിവയ്‌ക്കാനും മദ്യക്കമ്പനി തീരുമാനിച്ചിട്ടുണ്ട്‌.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി. ജെ. ജോസ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇസ്രയേല്‍ പ്രതിനിധിക്കും കത്തെഴുതിയതോടെയാണ്‌ വിഷയം പൊതുവേദിയില്‍ ചര്‍ച്ചയാകുന്നത്‌. ആം ആദ്‌മി പാര്‍ട്ടി എം.പി. സജ്‌ഞയ്‌ സിങ്‌ ഈ വിഷയം കഴിഞ്ഞദിവസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.

Ads by Google
Thursday 04 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW