Thursday, July 04, 2019 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.31 AM

ബലൂചിസ്‌താന്‍ ലിബറേഷന്‍ ആര്‍മിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വാഷിങ്‌ടണ്‍: ബലൂചിസ്‌താന്‍ ലിബറേഷന്‍ ആര്‍മി(ബി.എല്‍.എ)യെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു.
പാകിസ്‌താന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്‌താനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടത്തുന്നെന്ന്‌ ആരോപിച്ചാണു യു.എസ്‌. സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടി. ഇതിനുപുറമേ, ഹിസ്‌ബുള്ള പ്രവര്‍ത്തകന്‍ ഹുസൈന്‍ അലി ഹാസിമയെ ആഗോള ഭീകര പട്ടികയിലും ജയ്‌ഷെ അല്‍ ആദിലിനെ ഭീകരസംഘടനകളുടെ പട്ടികയിലും ഉള്‍പ്പെടുത്തി.
ഹിസ്‌ബുള്ളയുടെ ഇന്റലിജന്റ്‌സ്‌ വിഭാഗം തലവനാണു ഹുസൈന്‍ അലി ഹാസിമയെന്ന്‌ യു.എസ്‌. സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വ്യക്‌തമാക്കി.
ബലൂച്‌ മേഖലയില്‍ സുരക്ഷാഉദ്യോഗസ്‌ഥരുടെയും സാധാരണക്കാരുടെയും ജീവനു ഭീഷണിയായാണു ബലൂചിസ്‌താന്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനമെന്നു യു.എസ്‌. ആരോപിച്ചു.

Ads by Google
Thursday 04 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW