Thursday, July 04, 2019 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.31 AM

ലിബിയന്‍ അഭയാര്‍ഥികേന്ദ്രത്തില്‍ വ്യോമാക്രമണം: 40 മരണം

ട്രിപ്പോളി: ലിബിയന്‍ തലസ്‌ഥാനമായ ട്രിപ്പോളിക്കു സമീപം അഭയാര്‍ഥികേന്ദ്രത്തിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 40 മരണം. എഴുപതിലേറെപ്പേര്‍ക്കു പരുക്ക്‌.
ലിബിയന്‍ വിമതനേതാവ്‌ ഖലീഫ ഹഫ്‌താറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദേശീയ ഐക്യ സര്‍ക്കാര്‍ ആരോപിച്ചു. ഖലീഫ ഹഫ്‌താര്‍ യുദ്ധക്കുറ്റവാളിയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. ട്രിപ്പോളി പിടിച്ചെടുക്കാന്‍ ഹഫ്‌താര്‍ അനുകൂല സേന മൂന്നു മാസമായി രൂക്ഷമായ ആക്രമണമാണ്‌ അഴിച്ചുവിടുന്നത്‌.
തജൗരയിലെ അഭയാര്‍ഥികേന്ദ്രത്തിനു നേര്‍ക്കാണ്‌ ചൊവ്വാഴ്‌ച രാത്രി ആക്രമണമുണ്ടായതെന്ന്‌ എമര്‍ജന്‍സി സര്‍വീസസ്‌ വക്‌താവ്‌ അറിയിച്ചു. 120 അഭയാര്‍ഥികളെയാണ്‌ ഇവിടെ പാര്‍പ്പിച്ചിരുന്നത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
തജൗരയ്‌ക്കു സമീപമുള്ള സൈനികകേന്ദ്രങ്ങള്‍ക്കുനേരേ ഹഫ്‌താര്‍ അനൂകുലികള്‍ നിരന്തരം ആക്രമണം നടത്താറുണ്ട്‌. എന്നാല്‍, അഭയാര്‍ഥികേന്ദ്രത്തിനുനേരേയുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്നു യു.എന്‍. അഭയാര്‍ഥി ഏജന്‍സി വ്യക്‌തമാക്കി.

Ads by Google
Thursday 04 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW