Thursday, July 04, 2019 Last Updated 38 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

ലോകകപ്പിനു ശേഷം ധോണി വിരമിച്ചേക്കുമെന്ന്‌ സൂചന

uploads/news/2019/07/319299/4.jpg

ലണ്ടന്‍: 2019 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മത്സരത്തോടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചേക്കുമെന്നു റിപ്പോര്‍ട്ട്‌.
ബി.സി.സി.ഐ. ഉന്നതരെ ഉദ്ധരിച്ച്‌ ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മത്സരം ധോണിയുടെ കരിയറിന്റെയും അവസാനമായിരിക്കുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
ധോണി ഈ ലോകകപ്പിനു ശേഷം ഇന്ത്യക്കായി തുടര്‍ന്ന്‌ കളിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നു ബി.സി.സി.ഐ. ഉന്നതന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
''ഈ നിമിഷത്തില്‍ കാര്യങ്ങള്‍ പ്രവചിക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച്‌ ബി.സി.സി.ഐയോ സെലക്ഷന്‍ കമ്മറ്റിയോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. പെട്ടെന്നു തീരുമാനമെടുക്കുന്നയാളാണ്‌ ധോണി. ടെസ്‌റ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവും അങ്ങനെയായിരുന്നു. ചിലപ്പോള്‍ ലോകകപ്പിലെ അവസാന മത്സരത്തോടെ തീരുമാനമെടുത്തേക്കാം. പ്രവചിക്കാനാകില്ല ധോണിയുടെ തീരുമാണങ്ങള്‍''-ബി.സി.സി.ഐ. പ്രതിനിധി പറയുന്നു.
ഈ ലോകകപ്പില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ താരങ്ങളിലൊരാളാണു ധോണി. പല മത്സരങ്ങളിലും സ്‌കോറിങ്‌ വേഗത കൂട്ടേണ്ട സമയത്തു ധോണിയുടെ മെല്ലെപ്പോക്ക്‌ ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌.
ഇതിനെ വിമര്‍ശിച്ച്‌ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം രംഗത്തു വന്നിരുന്നു. അഫ്‌ഗാനിസ്‌ഥാനും ഇംഗ്ലണ്ടിനും എതിരായ മത്സരങ്ങളിലെ ധോണിയുടെ പ്രകടനങ്ങളാണ്‌ ഏറെ വിമര്‍ശന വിധേയതമായത്‌. ലോകകപ്പിലെ ഏഴ്‌ മത്സരങ്ങളില്‍ നിന്ന്‌ 223 റണ്‍സാണ്‌ ധോണിയുടെ സമ്പാദ്യം.

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW