Wednesday, July 03, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 07.14 PM

ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി: കിവീസിന് 306 റണ്‍സ് വിജയലക്ഷ്യം

England vs New Zealand, World Cup 2019

ഡേറം: തുടക്കത്തില്‍ തകര്‍ത്തടിച്ചു മുന്നേറിയ ഇംഗ്ലണ്ടിനെ മധ്യ ഓവറുകളില്‍ കൂച്ചുവിലങ്ങിട്ട കിവീസിന് 306 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി.

ലോകകപ്പില്‍ രണ്ടാം സെഞ്ചുറി കണ്ടെത്തി ജോണി ബെയര്‍സ്‌റ്റോയും ജേസണ്‍ റോയും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് ഒരുക്കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 61 പന്തില്‍ 60 റണ്‍സെടുത്ത റോയിയെ ജെയിംസ് നീഷാമാണ് പുറത്താക്കിയത്. ബെയര്‍സ്‌റ്റോ 99 പന്തില്‍ നിന്ന് 106 റണ്‍സെടുത്തു. ആദ്യ വിക്കറ്റ് വീണതിനു പിന്നാലെ ക്യത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുകയായിരുന്നു. ജോ റുട്ട്(24), ജോസ് ബട്‌ലര്‍(11), ബെന്‍ സ്‌റ്റോക്‌സ്(11), ക്രിസ് വോക്‌സ്(4), ഒയിന്‍ മോര്‍ഗന്‍( 42) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്മാരുടെ സമ്പാദ്യം. കിവീസിനായി ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW