Wednesday, July 03, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.30 PM

ടാറ്റ ഹാരിയര്‍ ഇനി ഇരട്ട നിറത്തില്‍

tata harrier dual tone launched

ടാറ്റയുടെ എസ്.യു.വിയായ ഹാരിയര്‍ ഇനി ഇരട്ട നിറത്തില്‍ ലഭിക്കും. എക്സ്റ്റീയര്‍ ഇരട്ട നിറത്തിലേക്ക് മാറിയതൊഴിച്ചാല്‍ രൂപത്തില്‍ മാറ്റങ്ങളൊന്നും പുതിയ ടാറ്റ ഹാരിയറിനില്ല. ഹാരിയറിന്റെ ടോപ് സ്പെക്ക് XZ വകഭേദമാണ് ഇരട്ട നിറത്തില്‍ എത്തുന്നത്. 16.76 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

കലിസ്റ്റോ കോപ്പര്‍, ഓര്‍കസ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനില്‍ മാത്രമാണ് ബ്ലാക്ക് റൂഫില്‍ ഡ്യുവല്‍ ടോണ്‍ വകഭേദം ലഭ്യമാവുക.

താരത്യമേന കുറഞ്ഞ വിലയില്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായ രൂപമുള്ളതിനാലാണ് ഹാരിയര്‍ എസ്.യു.വിയെ പ്രിയമാക്കിയത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുന്നത്.

3750 ആര്‍പിഎമ്മില്‍ 138 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഈ വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തിയ ഹാരിയറിന്റെ 10,000 യൂണിറ്റുകള്‍ ഇതിനോടകം വിറ്റഴിക്കാനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW