Wednesday, July 03, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 03.30 PM

‘എ നൈറ്റ് ഫുൾ ഓഫ് സ്റ്റാർസ്’ ജൂലായ്‌ 5 ന് ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍

uploads/news/2019/07/319182/gulf030719a.jpg

ദോഹ:വേനല്‍ചൂടില്‍ സംഗീതത്തിന്‍റെകുളിര്‍മഴയായി ‘എ നൈറ്റ് ഫുൾ ഓഫ് സ്റ്റാർസ്’ദോഹയില്‍ അരങ്ങേറും. ജൂലൈ അഞ്ചിന് വെള്ളിയാഴ്ച ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ ഗൾഫ് മാധ്യമം ഖത്തര്‍ ഒരുക്കുന്ന ‘എ നൈറ്റ് ഫുൾ ഓഫ് സ്റ്റാർസ്’ പ്രത്യേക സംഗീത വിരുന്നിന്‍റെഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെൻറലിസവും സംഗീതവും സമന്വയികുന്നവ്യത്യസതവേദിസദസ്സിനെവിസ്മയിപ്പിക്കുന്നതരത്തിലാണ് ആവിഷ്കരിക്കുന്നത്. വൈകുന്നേരം 6.30ന് ആരംഭിക്കുന്നപരിപാടിക്കായി . 5.30ന് ഗേറ്റ് തുറക്കും.

ജി.സി.സി രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് ഏറെ പ്രത്യേകതകളുള്ള പരിപാടി അരങ്ങേറുന്നത്. നക്ഷത്രങ്ങള്‍ പ്രകാശം ചൊരിയുന്ന ആകാശത്തിന്‍റെ വർണവെളിച്ചത്തിലായിരിക്കും വേദിയുടെ രൂപകല്‍പന. ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ മുഖ്യാതിഥികൾ. വ്യത്യസ്ത ആലാപനത്തിലൂടെ സംഗീത പ്രേമികളുടെ ഇഷ്ട്ടഗായിക സിതാര കൃഷ്ണകുമാറും ,രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ മാധുര്യവും സംഗീതസന്ദ്രമാക്കും.

മലയാള സിനിമാലോകത്ത് റിയലിസത്തിെൻറ അഭ്രഭാഷയോരുക്കിയ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ്യ, വൈറസ് സിനിമയുടെ രചയിതാക്കളിലോരാളുമായ മൊഹ്സിൻ പെരാരി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’അരങ്ങിനെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് . പ്രത്യേക ആശയത്തിലൂടെ സദസിനോടുകൂടി സംവദിക്കുന്ന മൂന്നര മണിക്കൂർ ദൈർഘ്യമുള്ള സംഗീതയാത്രയാണിത്.

ഗായകർ പാടുകയും സദസ് കേൾവിക്കാരുമാകുന്ന പതിവ് രീതിയല്ല. മറ്റുള്ളവെൻറ മനസ് വായിക്കുന്ന ആദിയുടെ ഏറെ ശ്രദ്ധനേടിയ ‘ഇൻസോമ്നിയ’യുടെ ഇതുവരെ കാണാത്ത ഇനങ്ങളും ഉണ്ടാകും. എത്ര കേട്ടാലും മതിവരാത്ത മനസ് കുളിർപ്പിക്കുന്ന ഹൃദയങ്ങളെ പ്രണയാദ്രമാർക്കുന്ന മലയാള സിനിമാഗാനങ്ങൾ, ഗസലിെൻറ മാധുര്യം, ഭാഷാ ഭേദമന്യേഏവരും ആസ്വദിക്കുന്ന ഹിന്ദി സിനിമാഗാനങ്ങളും. സിനിമക്കപ്പുറമുള്ള ഇമ്പമുള്ള ഗാനമലരുകളും, കേൾവിക്കൊപ്പം മനസിനെ തണുപ്പിക്കുന്ന കാഴ്ചകളുടെ മൊഞ്ചുമുണ്ടാകും. സിനിമാ–സാംസ്കാരികമേഖലയിലെ പ്രശസ്തരും ഒരേ സമയം സ്ക്രീനിലൂടെ വേദിയിലെത്തി അനുഭവങ്ങളും ഇഷ്ടങ്ങളും പങ്കുവെക്കും.

സഫാരി ഹൈപ്പർമാർക്കറ്റ്, സുഭവൻ വില്ലാസ് ആൻറ് റിസോർട്സ് എന്നിവയാണ് പരിപാടിയുടെ മുഖ്യപ്രാേയാജകർ. പ്ലാറ്റിനം പാർട്ണർ െസക്യൂറ സെൻറർ. ഡിജിറ്റൽ പാർട്ണർ സീ ഫൈവ്. സ്ട്രാറ്റജിക് പാർട്ണർ ആർഗൺ േഗ്ലാബൽ. വെൽനസ് പാർട്ണർ അലെവിയ മെഡിക്കൽ സെൻറർ. ഗ്രാൻറ്മാൾ ൈഹപ്പർ മാർക്കറ്റ് ആണ് അസോസിയേറ്റ് പാർട്ണർ. അൽസദ്ദ് റെൻറ് എ കാർ, മലബാർ ലൈവ് റെസ്റ്റോറൻറ്, അലി ബിൻ അലി പ്രിൻറിങ് പ്രസ്, ബനാന റെസ്റ്റോറൻറ്, സിറ്റി എക്സ്ചേഞ്ച് എന്നിവർ സഹപ്രായോജകർ. ക്യൂബ് എൻറർടെയ്ൻമെൻറ് ആണ് ഇവൻറ് പാർട്ണർ. മീഡിയാവൺ ചാനൽ ആണ് ടി.വി പാർട്ണർ. 98.6 റേഡിയാപാർട്ണർ. വനാസ ടൈം ആണ് ഒാൺലൈൻ ടിക്കറ്റ് പാർട്ണർ.

വാർത്താസമ്മേളനത്തിൽ ഗൾഫ്മാധ്യമം–മീഡിയവൺ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി, സഫാരി ഗ്രൂപ്പ് ക്രിയേറ്റീവ് ഹെഡ് അബ്ദുസമദ്, സുഭവൻ വില്ലാസ് ആൻറ് റിസോർട്ട്സ് ചെയർമാൻ സുബൈർ നെല്ലിയോട്, ഇവൻറ് ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ എ.സി മുനീഷ്, മാധ്യമം മാർക്കറ്റിങ് മാനേജർമാരായ മുഹ്സിൻ എം. അലി, കെ. ജുനൈസ്, ഖത്തർ മാർക്കറ്റിങ്–അഡ്മിൻ മാനേജർ ആർ.വി. റഫീക്ക്, ന്യൂസ് ബ്യൂറോ ഇൻ ചാർജ് ഒ. മുസ്തഫ എന്നിവർ പെങ്കടുത്തു.

1000 റിയാൽ –വി.വി.െഎ.പി, പ്രവേശനം ഒരാൾക്ക്, 500 റിയാൽ –വി.െഎ.പി, പ്രവേശനം ഒരാൾക്ക്, 250 റിയാൽ–പ്രവേശനം ഒരാൾക്ക്–പ്ലാറ്റിനം, 1000 റിയാൽ–പ്രവേശനം അഞ്ചുപോർക്ക്–പ്ലാറ്റിനം പ്ലസ്, 150 റിയാൽ –പ്രവേശനം ഒരാൾക്ക്–ഡയമണ്ട്, 500 റിയാൽ–പ്രവേശനം നാല്പേർക്ക്, ഡയമണ്ട് പ്ലസ്, 100 റിയാൽ –പ്രവേശനം ഒരാൾക്ക്–ഗോൾഡ്, 300 റിയാൽ പ്രവേശനം നാല്പേർക്ക്–ഗോൾഡ് പ്ലസ്, 50 റിയാൽ–പ്രവേശനം ഒരാൾക്ക്–സിൽവർ. വേനസ ടൈം (WANASA TIME) ആപ്പിലും തെരഞ്ഞെടുത്ത ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുമായും മറ്റും ബന്ധപ്പെട വിവരങ്ങൾക്ക് ഫോൺ: 55091170.

ഒറ്റഫോൺ കോളിൽ ഖത്തറിെൻറ ഏത് ഭാഗത്തും ടിക്കറ്റുകൾ എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ കടുത്ത വേനൽചൂട് പരിഗണിച്ചാണിത്. 55091170 നമ്പറിൽ വിളിച്ചാൽ ഖത്തറിൽ എവിടെയും ടിക്കറ്റുകൾ എത്തിച്ചുനൽകുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 03 Jul 2019 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW