Wednesday, July 03, 2019 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 02.53 PM

മഴക്കാലം ആസ്വദിക്കാം

''തണുപ്പിനൊപ്പം രോഗങ്ങളുടേയും കാലമാണിത്. ഈ കാലാവസ്ഥയേയും രോഗങ്ങളേയും കീഴടക്കാന്‍ ചൂടുള്ള കാപ്പിക്കും ചായയ്ക്കുമൊപ്പം ചില ഹെല്‍ത്തി ഡ്രിങ്കുകളുമിതാ...''
Monsoon and Hot Tea

1. മസാല ചായ


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം - 2 കപ്പ്
പാല്‍ - ഒരു കപ്പ്
ചായപ്പൊടി - 1 1/2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - പാകത്തിന്

മസാല തയാറാക്കാന്‍


ഏലയ്ക്ക ചതച്ചത് - ഒരെണ്ണം
കുരുമുളക് - 2 എണ്ണം
സര്‍വ്വസുഗന്ധി - ഒരെണ്ണം
തക്കോലം - ഒരെണ്ണം
ഗ്രാമ്പൂ - ഒരെണ്ണം
പെരുംജീരകം - 1/4 ടീസ്പൂണ്‍
ഇഞ്ചി തൊലികളഞ്ഞ് ചതച്ചത് - ഒരു ചെറിയ കഷണം
കറുവാപ്പട്ട - ഒരു ചെറിയ കഷണം
ജാതിക്ക പൊടിച്ചത്- ഒരു നുള്ള്

തയാറാക്കുന്ന വിധം


ഒരു പാനില്‍ വെള്ളവും പാലും പഞ്ചസാരയും എടുത്ത് ചൂടാക്കി തിളയ്ക്കുമ്പോള്‍ മസാലകൂട്ട് ചേര്‍ത്ത് തിളപ്പിക്കുക. ചായപ്പൊടിയിട്ട് തീ കുറച്ച് അല്‍പ്പസമയംകൂടി അടുപ്പില്‍ വയ്ക്കുക. ശേഷം അരിച്ചെടുത്ത് വിളമ്പാം.
Monsoon and Hot Tea

2. ഹിബിസ്‌കസ് ഡ്രിങ്ക്


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം - 4 കപ്പ്
ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഉണക്കിയത് - 5 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
കറുവാപ്പട്ട - ഒരു കഷണം
ഇഞ്ചി - ഒരു ചെറിയ കഷണം
കുരുമുളക് ചതച്ചത് - ഒരു നുള്ള്
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഓറഞ്ച് തൊലി അല്ലെങ്കില്‍ നാരങ്ങയുടെ ചെറിയ കഷണം - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


വെള്ളം, പഞ്ചസാര ഇവ ഒരു സോസ്പാനിലെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് ഇവ ചേര്‍ക്കാം. പഞ്ചസാര അലിയുന്നതുവരെ തിളപ്പിക്കണം. അടുപ്പില്‍നിന്നിറക്കിയ ശേഷം നാരങ്ങാനീര് ഒഴിച്ച് ചെമ്പരത്തിയുടെ ഇതളുകള്‍ ഉണക്കിയത് ഇട്ട് 20 മിനിറ്റ് അടച്ചുവയ്ക്കുക. ഇതൊരു ഗ്ലാസിലേക്ക് പകര്‍ന്ന് ഓറഞ്ച് തൊലിയോ നാരങ്ങയുടെ ഒരു ചെറിയ കഷണം മുറിച്ചതോ വച്ച് അലങ്കരിച്ച് വിളമ്പാം.
Monsoon and Hot Tea

3. ടെര്‍മറിക് ഡ്രിങ്ക്


ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - 2 കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് - ഒരു നുള്ള്
ഇഞ്ചി - ഒരു ചെറിയ കഷണം
തേന്‍ - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു മിക്സിയുടെ ജാറിലേക്ക് എല്ലാ ചേരുവകളുമിട്ട് അടിച്ചെടുക്കുക. ഇതൊരു സോസ്പാനിലേക്കൊഴിച്ച് അഞ്ച് മിനിറ്റ് ചൂടാക്കുക. തിളയ്ക്കുന്നതിനുമുന്‍പ് അടുപ്പില്‍ നിന്നിറക്കാം. ചൂടോടെ കുടിക്കുന്നതാണ് ഉത്തമം.
Monsoon and Hot Tea

4. മെക്‌സിക്കന്‍ മോച്ച


ആവശ്യമുളള സാധനങ്ങള്‍
സോയ മില്‍ക്ക് അല്ലെങ്കില്‍ തേങ്ങാപ്പാല്‍ - ഒരു കപ്പ്
കാപ്പി തിളപ്പിച്ച് അരിച്ചെടുത്തത് - 1/2 കപ്പ്
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
കൊക്കോ പൗഡര്‍- 2 ടേബിള്‍ സ്പൂണ്‍
തേന്‍ - 2 ടേബിള്‍ സ്പൂണ്‍
ജാതിക്കാപ്പൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും സോസ്പാനിലെടുത്ത് ചൂടാക്കുക. തിളക്കരുത്. ഇതൊരു മിക്സിയുടെ ജാറിലൊഴിച്ച് ഒരുമിനിറ്റ് അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് ചൂടോടെ വിളമ്പാം.
Monsoon and Hot Tea

5. ബേസില്‍ ഡ്രിങ്ക്


ആവശ്യമുള്ള സാധനങ്ങള്‍
തുളസിയില അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
തിളച്ച വെള്ളം - ഒരു കപ്പ്
നാരങ്ങാനീര് - 1/4 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - കുറച്ച്
തേന്‍ - മധുരത്തിനനുസരിച്ച്

തയാറാക്കുന്ന വിധം


ഒരു സോസ്പാനില്‍ തുളസിയിലയും ഇഞ്ചി അരിഞ്ഞതും എടുക്കുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് വയ്ക്കാം. ശേഷം ഇതൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് അതില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് ഇളക്കി വിളമ്പാം.
Monsoon and Hot Tea

6. ശര്‍ക്കര ചായ


ആവശ്യമുള്ള സാധനങ്ങള്‍
തേയില -1 1/2 ടീസ്പൂണ്‍
പാല്‍ -1/2 കപ്പ്
ശര്‍ക്കര ചീകിയത് - 3 ടേബിള്‍ സ്പൂണ്‍
ചുക്ക്പൊടി - 2 ടീസ്പൂണ്‍
വെള്ളം - ഒരു കപ്പ്

തയാറാക്കുന്ന വിധം


ഒരു സോസ്പാനില്‍ വെള്ളം ഒഴിച്ച് തേയിലയും ചുക്ക് പൊടിയും ഇട്ട് അടച്ചുവച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക. ശേഷം ഇതിലേക്ക് പാല്‍ ഒഴിച്ച് കുറഞ്ഞ തീയില്‍ ഇളക്കി തിളപ്പിച്ച് ബ്രൗണ്‍ നിറമാകുമ്പോള്‍ ശര്‍ക്കര ചീകിയത് ചേര്‍ക്കാം. നന്നായി ഇളക്കി അരിച്ചെടുത്ത് വിളമ്പാം.
Monsoon and Hot Tea

7. കോക്കനട്ട് ടീ


ആവശ്യമുള്ള സാധനങ്ങള്‍
ടീബാഗ് - ഒരെണ്ണം
ചൂടുവെള്ളം - ഒന്നര കപ്പ്
പഞ്ചസാര - ആവശ്യത്തിന്
തേങ്ങാപ്പാല്‍ - 2 ടേബിള്‍ സ്പൂണ്‍
തക്കോലം- ഒരെണ്ണം അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


ചായ തയാറാക്കേണ്ട പാത്രത്തിലേക്ക് ടീബാഗ് ഇട്ട ശേഷം ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് വയ്ക്കാം. ശേഷം ടീബാഗ് മാറ്റി ഇതിലേക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്തിളക്കി തക്കോലം ഇട്ട് അലങ്കരിച്ച് വിളമ്പാം.

8. കാശ്മീരി ചായ


ആവശ്യമുള്ള സാധനങ്ങള്‍
ഗ്രീന്‍ ടീ - 2 ടേബിള്‍ സ്പൂണ്‍
കുങ്കുമപ്പൂവ് - ഒരു നുള്ള്
ഏലയ്ക്ക ചതച്ചത് - ഒരെണ്ണം
ബദാം തൊലിചുരണ്ടി ചെറുതായരിഞ്ഞത് - 5 എണ്ണം
കറുവാപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - ഒരെണ്ണം
പഞ്ചസാര - മധുരത്തിനനുസരിച്ച്
വെള്ളം - 3 1/4 കപ്പ്

തയാറാക്കുന്ന വിധം


കുങ്കുമപ്പൂവ് അല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക.
വെള്ളം അടുപ്പില്‍ വച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, പഞ്ചസാര എന്നിവ ചേര്‍ത്ത് ചൂടാക്കി തിളപ്പിക്കുക. തിളച്ചശേഷം അടുപ്പില്‍നിന്നിറക്കി ഇതിലേക്ക് ഗ്രീന്‍ ടീ ചേര്‍ക്കാം. ഇതൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് അതിലേക്ക് കുങ്കുമപ്പൂവ് കുതിര്‍ത്തുവച്ചതും ബദാം കഷണങ്ങളാക്കിയതും ചേര്‍ത്തിളക്കി വിളമ്പാം...

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Wednesday 03 Jul 2019 02.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW