Wednesday, July 03, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 11.05 AM

ചിട്ടിത്തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് മൂന്നാം പ്രതി മഞ്ജു; രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വെളിപ്പെടുത്തല്‍, കുമളിയില്‍ വച്ച് പണം കൊടുത്തത് നാസറിന്

uploads/news/2019/07/319151/custody-death.jpg

നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കേസിലെ മൂന്നാം പ്രതി മഞ്ജു. ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് സാമ്പത്തിക ഇടപാടുമായി ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും മഞ്ജു പറഞ്ഞു. പോലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും നാട്ടുകാര്‍ കാര്യമായി മര്‍ദ്ദിച്ചിരുന്നില്ലെന്നും മഞ്ജു വെളിപ്പെടുത്തി.

പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാര്‍ നേരിട്ടാണ്. വാങ്ങുന്ന പണത്തിന് രസീത് കൊടുക്കുന്നു എന്നല്ലാതെ മറ്റൊന്നും തനിക്ക് അറിയില്ല. ആ കസേരയില്‍ ഇരിക്കുക മാത്രമാണ് താന്‍ ചെയ്തിരുന്നത്. ആള്‍ക്കാരില്‍ നിന്നും പണം വാങ്ങി സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടില്ല. 20 ലക്ഷത്തോളം രൂപ മാത്രമാണ് പിരിച്ചെടുത്തതെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ചെക്ക് കൊടുത്തുവെന്ന് പറയുന്നതിനെ കുറിച്ച് തനിക്ക് അറിയില്ല. കുമളിയില്‍ നിന്നും പണം കൊടുത്തത് മലപ്പുറം സ്വദേശി നാസറിനാണെന്നും ദിവസവും 25,000 മുതല്‍ 30,000 വരെയാണ് ഇയാള്‍ കൊണ്ടുപോയിരുന്നത്. ഒരു ദിവസം 95,000 രൂപ വരെ ഇയാള്‍ കൊണ്ടുപോയിരുന്നുവെന്നും മഞ്ജു വ്യക്തമാക്കി.

ഇതിനിടെ, പ്രതികളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ എസ്‌ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. നെടുങ്കണ്ടം എസ് ഐ സാബു, സ്‌റ്റേഷന്‍ ഓഫീസറായ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ കുഴഞ്ഞുവീണ
സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്കുമാറിന് മര്‍ദ്ദനമേല്‍ക്കുന്ന സമയത്ത് ഇരുവരും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിയെ പിടികൂടിയിട്ടും ദിവസങ്ങളോളം അറസ്റ്റ് രേഖപ്പെടുത്താതെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൃത്യവിലോപം കാട്ടിയെന്നുമാണ് കേസ്. രാജ്കുമാറിന്റെ മരണത്തിന് കാരണം ന്യൂമോണിയ ബാധയാണെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും പനി പിടിക്കാനും അസുഖം ബാധിക്കാരും കാരണം കസ്റ്റഡി മര്‍ദ്ദനമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അറസ്റ്റ് ചെയ്തവരെ ഇന്നു തന്നെ പോലീസ് കോടതിയില്‍ ഹാജരാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടയിലാണ് സാബു കുഴഞ്ഞുവീണത്.

തുടര്‍ന്ന് കോട്ടയത്ത് ആശുപത്രിയില്‍ ഇയാളുടെ ഇ സിജിയില്‍ വേരിയേഷന്‍ കാണുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ പരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രം ആശുപത്രിയില്‍ കിടത്തും. കുഴപ്പങ്ങളില്ലെങ്കില്‍ ഇന്ന് തന്നെ റിമാന്റ് ചെയ്യും. അതേസമയം കൂട്ടുപ്രതി സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ പിന്നീട് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നും വിവരമുണ്ട്. കേസില്‍ ആദ്യത്തെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ എട്ടു പോലീസുകാരെ സസ്‌പെന്റു ചെയ്യുകയും അഞ്ചു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW