Wednesday, July 03, 2019 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍/ കെ. കൃഷ്ണകുമാര്‍
Wednesday 03 Jul 2019 07.41 AM

ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കു സംസ്ഥാനം ; ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം ; കേരളം വൈദ്യുതി, കുടിവെള്ള പ്രതിസന്ധിയിലേക്ക്

uploads/news/2019/07/319128/idukki-dam.jpg

തിരുവനന്തപുരം/തൃശൂര്‍: കര്‍ക്കടകവും കനിഞ്ഞേക്കില്ലെന്നു കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്, കേരളം കൊടുംവരള്‍ച്ചയുടെ ദുരന്തമുഖത്ത്. രൂക്ഷവേനലിനുശേഷം കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കു നീങ്ങുന്നു. പോയവര്‍ഷം പ്രളയം നിറച്ച കേരളത്തിലെ ഡാമുകളെല്ലാം ഇക്കുറി വറ്റിവരണ്ടു. ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളംമാത്രം ബാക്കിയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കി. ഡാമുകള്‍ വറ്റിത്തുടങ്ങിയതോടെ രൂക്ഷമായ െവെദ്യുതിപ്രതിസന്ധിയും ഭീഷണിയുയര്‍ത്തുന്നു. പലപ്രദേശങ്ങളും ഇപ്പോള്‍ തന്നെ കുടിവെള്ള ദൗര്‍ലഭ്യത്തില്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ നല്ലമഴ ലഭിച്ചില്ലെങ്കില്‍ കാര്‍ഷികമേഖലയും അടിയോടെ വീഴും.

ശരാശരി 44 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത്. എട്ടുദിവസം െവെകിയാണ് ഇക്കുറി കാലവര്‍ഷം എത്തിയതുതന്നെ. ജൂണില്‍ സമൃദ്ധമായി പെയ്യേണ്ട കാലവര്‍ഷം ജൂെലെ പിറന്നിട്ടും സജീവമായില്ല. ജൂണില്‍ സാധാരണ 54.99 സെന്റിമീറ്റര്‍ മഴ ലഭിക്കുന്നിടത്ത് ഇക്കുറി കിട്ടിയത് 35.50 സെന്റിമീറ്റര്‍ മാത്രം. നാലുമാസക്കാലം കൊണ്ടു 89 സെന്റിമീറ്റര്‍ മഴ ലഭിച്ചാലാണ് ശരാശരി മണ്‍സൂണ്‍ എന്നു വിലയിരുത്തുന്നത്. നിലവിലെ സൂചനകളനുസരിച്ച് അതു സംഭവ്യമാകില്ല.

തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ മാത്രമാണു മഴ ഭേദപ്പെട്ട അളവില്‍ ലഭിച്ചത്. ഏറ്റവുമധികം മഴ ലഭിച്ചിരുന്ന ഇടുക്കിയില്‍ 48 ശതമാനത്തിന്റെ കുറവാണുള്ളത്. ഇടുക്കിയിലെ മഴക്കുറവു െവെദ്യുതിഉല്‍പാദനത്തിന് കനത്ത പ്രഹരമായി. ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കുറവെന്ന ഭീഷണിയെ നേരിടുന്ന വയനാട്ടില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 64.5 ശതമാനമാണ് കുറവ്. മഴവെള്ളം ഭൂമിയിലേക്കു താഴാതെ പൊടുന്നനെ കടലിലേക്ക് ഒഴുകിയെത്തുന്നതും ഭൂര്‍ഗഭജലത്തിന്റെ അളവ് അപകടകരമാംവിധം താഴുന്നതും വരാനിരിക്കുന്ന പ്രതിസന്ധിയുടെ രൂക്ഷതയേറ്റും.

അതേസമയം ഈയാഴ്ചയോടെ മണ്‍സൂണ്‍ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഭേദപ്പെട്ട മഴ ലഭിക്കുമെന്നു തന്നെയായിരുന്നു മണ്‍സൂണിനു മുമ്പേയുള്ള പ്രവചനം. എന്നാല്‍ അറബിക്കടലില്‍ രൂപപ്പെട്ട ''വായു'' ചുഴലിക്കാറ്റിന്റെ ഗതിമാറ്റമാണ് മണ്‍സൂണ്‍ മഴയെ ദുര്‍ബലമാക്കിയത്. മണ്‍സൂണ്‍ െവെകിയതുകൊണ്ടു മഴയുടെ അളവു കുറയില്ലെന്ന പ്രതീക്ഷ വയ്ക്കുന്ന കാലാവസ്ഥാവിഭാഗം ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുകിഴക്കന്‍ ഭാഗത്തു രൂപപ്പെട്ട ന്യൂനമര്‍ദം തുണയാകുമെന്നു കരുതുന്നു.

സംസ്ഥാനത്തെ ഡാമുകളില്‍ ആകെ സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. കെ.എസ്.ഇ.ബിക്കു 11 ശതമാനം െവെദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേ റിസര്‍വോയറുകളില്‍ ഉള്ളൂ. 457 ദശലക്ഷം യൂണിറ്റ് െവെദ്യുതിയേ നിലവിലെ അവസ്ഥയില്‍ ഉല്‍പാദിപ്പിക്കാനാവു. പ്രതിദിനെവെദ്യുത ഉപയോഗനിരക്കാവട്ടെ 75 ദശലക്ഷം യൂണിറ്റും. ദേശീയ പവര്‍ഗ്രിഡില്‍നിന്നു പ്രതിദിനം 63 ദശലക്ഷം യൂണിറ്റ് െവെദ്യുതിയാണ് വാങ്ങുന്നത്. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള ജലെവെദ്യുത പദ്ധതികളായ ഇടുക്കിയില്‍ 13, ഷോളയാറില്‍ 9, കുറ്റിയാടി 18, നേര്യമംഗലം 49, പൊരിങ്ങല്‍കുത്ത് 29 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജലസംഭരണം.

കാലവര്‍ഷക്കുറവിന്റെ പശ്ചാത്തലത്തില്‍ ജലഅതോറിറ്റി വഴി വിതരണം ചെയ്യുന്ന വരുമാനരഹിത ജലത്തിന്റെ അളവ് കുറയ്ക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ 40-45 ശതമാനം വരുമാനരഹിത ജലമായാണ് കണക്കാക്കുന്നത്. കാവേരിനദിയില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതമായ ആറ് ടി.എം.സി ജലം വാങ്ങിയെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി തമിഴ്‌നാടിന് നല്‍കിയിട്ടുണ്ട്. നേരത്തേ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇപ്പോള്‍അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Ads by Google
ജി. അരുണ്‍/ കെ. കൃഷ്ണകുമാര്‍
Wednesday 03 Jul 2019 07.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW