Wednesday, July 03, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.30 AM

ഫെഡറര്‍, കെര്‍ബര്‍, ബാര്‍ട്ടി രണ്ടാം റൗണ്ടില്‍

uploads/news/2019/07/319103/s5.jpg

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പടയോട്ടം തുടങ്ങി. ഇന്നലെ നടന്ന ആദ്യ റൗണ്ട്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ലോയിഡ്‌ ഹാരിസിനെ തോല്‍പ്പിച്ച്‌ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ സെറ്റ്‌ നഷ്‌ടമായ ശേഷമായിരുന്നു ഫെഡററിന്റെ ജയം. സ്‌കോര്‍ 3-6, 6-1, 6-2, 6-2.
ഇതിഹാസ താരത്തിനെതിരേ കൂസലില്ലാതെ കളിച്ച ഹാരിസ്‌ കാണികളുടെയും ഫെഡററുടെയും പ്രശംസയും ഏറ്റുവാങ്ങി. തുടക്കത്തില്‍ സ്വിസ്‌ താരത്തെ വിറപ്പിക്കാനും ഹാരിസിനായി.
ആദ്യ സെറ്റില്‍ ഫെഡററര്‍ ഒന്നിന്‌ പിറകെ ഒന്നായി പിഴവുകള്‍ വരുത്തിയപ്പോള്‍ മികച്ച സര്‍വ്വീസുകളുമായി ഹാരിസ്‌ കളം നിറഞ്ഞു. നാലാം സെറ്റിന്‌ മുമ്പ്‌ മെഡിക്കല്‍ ടൈംഔട്ട്‌ എടുത്ത ഹാരിസ്‌ പിന്നീട്‌ ഇടത്‌ കാലിലെ വേദന വകവെക്കാതെയാണ്‌ കളത്തില്‍ ഇറങ്ങിയത്‌.
വനിതാ വിഭാഗത്തില്‍ അനായാസ ജയവുമായി നിലവിലെ ജേതാവ്‌ ജര്‍മനിയുടെ ആംഗലിക്‌ കെര്‍ബറും ഓസ്‌ട്രേലിയയുടെ ആഷ്‌ലെ ബാര്‍ട്ടിയും രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ സ്‌പെയിന്റെ ഗബ്രിയേല്‍ മുഗുരുസ തോറ്റു പുറത്തായി.

Ads by Google
Wednesday 03 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW