Wednesday, July 03, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.26 AM

ഓര്‍മകളുടെ കടലിരമ്പവുമായി ആ അമ്മയെത്തി

uploads/news/2019/07/319094/k6.jpg

കൊച്ചി: മകന്റെ അനുസ്‌മരണ വേദിയിലേക്കെത്തിയ അമ്മയ്‌ക്കു പിടിച്ചു നില്‍ക്കാനായില്ല. ഒരു വര്‍ഷം മുന്‍പ്‌ ഇതേ ദിവസം കോളജ്‌ ഓഡിറ്റോറിയത്തില്‍ അനക്കമറ്റു കിടന്ന മകനെ ചേര്‍ത്തുപിടിച്ചു കരഞ്ഞ അമ്മ ഇന്നലെ മകന്റെ ചിത്രം ചേര്‍ത്തുപിടിച്ചാണു വിതുമ്പിയത്‌.
കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന്‌ അര്‍ധരാത്രി എസ്‌.എഫ്‌.ഐ-ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്നു കൊലക്കത്തിക്കിരയായ മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി അഭിമന്യുവിന്റെ സ്‌മരണാര്‍ഥം നിര്‍മിക്കുന്ന സ്‌റ്റഡി സെന്ററിന്റെ ശിലാസ്‌ഥാപനച്ചടങ്ങാണ്‌ സദസിലുള്ളവരെ ഈറനണിയിച്ചത്‌.
നാന്‍ പെറ്റ മകനേ... എന്ന അമ്മ ഭൂപതിയുടെ വിലാപം വീണ്ടും ഓര്‍മയിലെത്തി. പരിപാടി തുടങ്ങിയ ശേഷമാണ്‌ അഭിമന്യുവിന്റെ പിതാവ്‌ മനോഹരനും അമ്മ ഭൂപതിയും എത്തിയത്‌. വേദിയിലേക്കു കയറി മകന്റെ ചിത്രത്തില്‍ കൈ ചേര്‍ത്തു ഭൂപതി പൊട്ടിക്കരഞ്ഞു.
ഇന്നലെ രാവിലെയാണ്‌ ഇടുക്കി വട്ടവടയില്‍നിന്ന്‌ അഭിമന്യുവിന്റെ മാതാപിതാക്കള്‍ കൊച്ചിയിലെത്തിയത്‌. കലൂര്‍-കതൃക്കടവില്‍ നിര്‍മിക്കുന്ന സ്‌റ്റഡി സെന്ററിന്റെ ശിലാസ്‌ഥാപനച്ചടങ്ങിനു ശേഷം എസ്‌.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ നടത്തിയ അനുസ്‌മരണ സമ്മേളനത്തിനാണ്‌ ഇരുവരും എത്തിയത്‌. അനുസ്‌മരണ സമ്മേളനം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി എം.എം. മണി, പി. രാജീവ്‌ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ വര്‍ഗീയ ശക്‌തികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മതനിരപേക്ഷതയാണ്‌ തങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നതെന്നും കോടിയേരി പറഞ്ഞു. രാവിലെ മഹാരാജാസ്‌ കോളജ്‌ കാമ്പസില്‍ സ്‌ഥാപിച്ച അഭിമന്യുവിന്റെ സ്‌തൂപം അനാച്‌ഛാദനം ചെയ്‌ത ശേഷം എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ അനുസ്‌മരണ റാലി നടത്തി. അഭിമന്യുവിന്റെ കൂട്ടുകാര്‍ അടക്കം നിരവധിപ്പേര്‍ പങ്കെടുത്തു.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.യു. നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി. കോളജ്‌ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ്‌ മാറ്റുന്നതിനിടയിലായിരുന്നു സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി.

Ads by Google
Wednesday 03 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW