Wednesday, July 03, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.18 AM

വിമാനത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു; മൃതദേഹം പൂന്തോട്ടത്തില്‍ വീണു

ലണ്ടന്‍: കെനിയന്‍ വിമാനത്തില്‍ ലണ്ടനിലേക്ക്‌ ഒളിച്ചുകടക്കാന്‍ ശ്രമിച്ചെന്നു കരുതുന്നയാളുടെ മൃതദേഹം ലാന്‍ഡിങ്‌ ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നു പൂന്തോട്ടത്തിലേക്കു പതിച്ചു. ബ്രിട്ടനിലെ ക്ലാഫമില്‍ വെയില്‍ കായാന്‍ കിടന്ന ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല വിദ്യാര്‍ഥി ജോണ്‍ ബാള്‍ഡോക്കിന്റെ തൊട്ടടുത്താണു വിമാനത്തില്‍നിന്നു മൃതദേഹം വീണത്‌. ഇതോടെ അയാള്‍ ഭയന്നുവിറച്ചു.
ലാന്‍ഡിങ്‌ ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയയാള്‍ ഓക്‌സിജന്‍ കിട്ടാതെയും തണുത്തുമരവിച്ചും മരിച്ചതാകാനാണു സാധ്യത. ഹീത്രൂ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനൊരുങ്ങുമ്പോഴാണു മൃതദേഹം പുറത്തേക്കു തെറിച്ചത്‌. 4,000 അടി ഉയരത്തില്‍നിന്നാണു മൃതദേഹം പതിച്ചത്‌.
നിലത്തുവീണപ്പോള്‍ മഞ്ഞുകട്ട പോലയെയായിരുന്നു മൃതദേഹം. പൂന്തോട്ടത്തിന്റെ ഭിത്തിയില്‍ രക്‌തം ചിതറി. തലയ്‌ക്കും പരുക്കേറ്റു. ബാള്‍ഡോക്കിന്റെ കേവലം ഒരു മീറ്റര്‍ അകലെയാണ്‌ മൃതദേഹം പതിച്ചത്‌. മൃതദേഹം പതിച്ച സ്‌ഥലത്ത്‌ ചെറിയ കുഴിയും രൂപപ്പെട്ടു.
വിമാനം ഹീത്രൂവില്‍ ഇറങ്ങിയശേഷം നടത്തിയ പരിശോധനയില്‍ ലാന്‍ഡിങ്‌ ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍ കുപ്പിവെള്ളവും ബാഗും ഭക്ഷണസാധനങ്ങളും കണ്ടെടുത്തു. മരിച്ച അഞ്‌ജാതനെ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്‌.

Ads by Google
Wednesday 03 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW