Tuesday, July 02, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 08.51 PM

17 ഒ.ബി.സി സമുദായങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയ യു.പി സര്‍ക്കാരിന്റെ തീരുമാനം വെട്ടി കേന്ദ്രം

Yogi Adityanath

ന്യൂഡല്‍ഹി: ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 17 സമുദായങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള യു.പി സര്‍ക്കാരിന്റെ തീരുമാനം വെട്ടി കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിന് ഇതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം യോഗി സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചത്. രാജ്യസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഒ.ബി.സി പട്ടികയിലുള്ള കാശ്യപ്, രാജ്ഭര്‍, ദിവാര്‍ തുടങ്ങി 17 സമുദായങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് യു.പി സര്‍ക്കാര്‍ നടത്തിയത്. ജൂണ്‍ 24നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബി.എസ്.പി എം.പി സതീഷ് ചന്ദ്ര മിശ്രയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഇതിന് അധികാരമില്ലെന്ന് പാര്‍ലമെന്റിന് മാത്രമേ ഈ അധികാരമുള്ളൂ എന്നും ഗഹ്‌ലോത് മറുപടി നല്‍കി.

തീരുമാനവുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ നടപടിക്രമങ്ങള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കണം. തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം പരിഗണിച്ച് തീരുമാനം എടുക്കും. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാകില്ല. നല്‍കിയാല്‍ അത് ഭണഘടനാ ലംഘനമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW