Tuesday, July 02, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 08.38 PM

ശബരിമല: കേന്ദ്രനിയമം ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് സുനില്‍ കുമാര്‍

V.S. Sivakumar MLA, Sabarimala, Union government, State govt

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് ആവശ്യമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയിലാണ് ശിവകുമാറിന്റെ ആവശ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിനാല്‍ ഈ സഭാ സമ്മേളനത്തിലോ പ്രത്യേക സമ്മേളനം വിളിച്ചോ പ്രമേയം പാസാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.

'ശബരിമല ക്ഷേത്രം പൂര്‍ണമായും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രമാണ്. ശബരിമല വികസനത്തിന്റെ പേരില്‍ കമ്മറ്റികളോ അതോറിറ്റികളോ രൂപീകരിക്കാനുള്ള ശ്രമം സ്വയം ഭരണ സ്ഥാപനമായ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ' ശിവകുമാര്‍

വിദേശ വിപണിയിലേക്കുള്ള ഉത്പാദന- സേവന കയറ്റുമതി രംഗം തളര്‍ച്ച നേരിടുകയാണ്. ദുരന്തങ്ങള്‍മൂലം ടൂറിസം മേഖല വന്‍ തളര്‍ച്ചയാണ് നേരിടുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പ്രളയം ഉണക്കാത്ത മുറിവുകള്‍ നല്‍കിയെങ്കിലും വര്‍ധിയ വീര്യത്തോടെ പുതിയ കേരളം കെട്ടിപ്പെടുക്കാന്‍ തയ്യാറായ കേരള ജനതയെ പരാജയപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Ads by Google
Loading...
TRENDING NOW