Tuesday, July 02, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 08.37 PM

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ വിജയ് മല്യയ്ക്ക് അനുമതി

Vijay Mallya, extradition

ലണ്ടന്‍: തന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വിജയ് മല്യയ്ക്ക് അനുമതി ലഭിച്ചു. ലണ്ടനിലെ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസാണ് അനുമതി നല്‍കിയത്. ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് മല്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

അനുകൂല വിധി സന്തോഷകരമാണെന്ന് റോയല്‍ കോര്‍ട്ട് ജസ്റ്റിസില്‍ എത്തിയ മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ത്ഥ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ മുന്‍ എയര്‍ഹോസ്റ്റസും കാമുകിയുമായ പിങ്കി ലാല്‍വാനി എന്നിവര്‍ക്കൊപ്പമാണ് മല്യ കോടതിയില്‍ എത്തിയത്. വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി രൂപയുടെ വായ്പ എടുത്ത ശേഷമാണ് മല്യ രാജ്യം വിട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW