Tuesday, July 02, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 06.07 PM

മോഡിക്ക് വേണ്ടി ബിരുദദാന ചടങ്ങുകള്‍ നീട്ടിവെച്ചു; മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

Madras IIT, Narendra modi

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുഖ്യ അതിയായി ലഭിക്കുന്നതിനു വേണ്ടി മദ്രാസ് ഐ.ഐ.ടിയിലെ ബിരുദദാന ചടങ്ങളുകള്‍ നീട്ടിവെച്ചു. കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

ഐ.ഐ.ടിയിലെ 56-ാം കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ ജൂലൈ 19നാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ തീയതിയാണ് നീട്ടിവെച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഇക്കാര്യം അറിയിച്ച് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചത്. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

2300 വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ ബിരുദം സ്വീകരിക്കാനുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും യാത്രാ ടിക്കറ്റുകളും ഹോട്ടല്‍ മുറികളും നേരത്തേ ബുക്ക് ചെയ്തിരുന്നു.

ഒരു വിദ്യാര്‍ത്ഥി ഉന്നത വിദ്യാഭ്യാസത്തിനു ഓസ്‌ട്രേലിയയില്‍ ചേര്‍ന്നു. ജൂലൈ 19നു മദ്രാസിലെത്തുന്നതിന് വേണ്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റ് ഇനി ഒഴിവാക്കണം. ഇത്തരത്തില്‍ പല അസൗകര്യങ്ങളും പുതിയ തീരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW