Tuesday, July 02, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 04.21 PM

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി: ഡി.എന്‍.എ പരിശോധനയെ എതിര്‍ത്ത് ബിനോയിയുടെ അഭിഭാഷകന്‍

Binoy kodiyeri,  DNA test

മുംബൈ: ഡി.എന്‍.എ പരിശോധനയെ എതിര്‍ത്ത് ബിനോയിയുടെ അഭിഭാഷകന്‍. മുംബൈ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയെ തുടര്‍ന്നാണ് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണെന്നും ബലാല്‍സംഘത്തിനു തെളിവില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.

കോടതില്‍ കുട്ടി ജനിച്ചതിനു ശേഷമുള്ള തിയതിലാണ് വിവാഹം എന്നാണ് രേഖയെന്നും കൂടാതെ യുവതിക്ക് പലരുമായും ബന്ധമുണ്ടെന്നും അത് തെളിവുകളെന്ന നിലയില്‍ ഫോട്ടോ സഹിതം കോടതിക്ക് മുന്നില്‍ ഹാജരാക്കിയിട്ടുമുണ്ട്. ഹിന്ദുവിവാഹ നിയമ പ്രകാരം രണ്ടാം വിവാഹത്തിനു നിയമ സാധുതയില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.

ജൂണ്‍ 13നാണ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന യുവതിയാണ് ബിനോയ്‌ക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസുളള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376,376(2), 420,504,506 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചുകോടിരുപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതായ് യുവാതി പറഞ്ഞിരുന്നു. എന്നാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണുള്ളത്.

അതേസമയം തനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കഴിമ്പില്ലെന്നാണ് ഒളിവില്‍ പോകുന്നതിനു മുന്‍പ് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്നും ബിനോയി പറഞ്ഞിരുന്നു.

Ads by Google
Tuesday 02 Jul 2019 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW