Tuesday, July 02, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 04.15 PM

യോഗിക്ക് തിരിച്ചടി; 17 പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടന വിരുദ്ധമെന്ന് കേന്ദ്രം

ഭരണഘടനയുടെ സെക്ഷന്‍ 341 പ്രകാരം, രാഷ്ട്രപതിയുടെ വിജ്ഞാപനമില്ലാതെ പട്ടിക ജാതി ഷെഡ്യുളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
 Yogi Adityanath

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് തിരിച്ചടി. സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ (എംബിസി) പെട്ട 17 സമുദായങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയ യോഗി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കി.

യു.പി സര്‍ക്കാരിന്റെ് തീരുമാനം അസാധുവാണെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ തീരുമാാനം തിരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കേന്രദ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ അറിയിച്ചു.

ബിഎസ്പി അംഗം സതീഷ് ചന്ദ്ര മിശ്രയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. ഭരണഘടനയുടെ സെക്ഷന്‍ 341 പ്രകാരം, രാഷ്ട്രപതിയുടെ വിജ്ഞാപനമില്ലാതെ പട്ടിക ജാതി ഷെഡ്യുളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

17 വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വലിയ ചതിയാണെന്ന് ബി.എസ്.പി നേതാവ് മായാവതി നേരത്തെ ആരോപിച്ചിരുന്നു. അവര്‍ക്ക് ഇതോടെ മറ്റു വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം പോലും കിട്ടുന്നില്ല. അവരെ സര്‍ക്കാര്‍ പിന്നാക്ക വിഭാഗമായി പോലും കാണുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ അവരെ ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ അവര്‍ക്ക് ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

Ads by Google
Tuesday 02 Jul 2019 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW