Tuesday, July 02, 2019 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 03.48 PM

ഷാവോമി റെഡ്മി 7എ ജൂലായ് നാലിന് ഇന്ത്യയിലേക്ക്

xiaomi redmi 7a will launch in july

ജൂലായ് നാലിന് ഷാവോമിയുടെ 7എ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഷാവോമിയും 7എ ഫോണിന്റെ ടീസര്‍ പോസ്റ്റുകള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ട് പുതിയ ഫോണിനായി പ്രത്യേകം പേജ് ഒരുക്കിയിട്ടുണ്ട്.

#smartdeshkasmartphone 'സ്മാര്‍ട് ദേശ് കാ സ്മാര്‍ഫോണ്‍' എന്ന പേരിലാണ് ഫോണ്‍ വിപണിയിലെത്തിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച ഫോണില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുമായാണ് ഫോണ്‍ ഇന്ത്യയിലെത്തിക്കുകയെന്ന് ഷാവോമി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ ഫോണ്‍ ബജറ്റ് ഫോണുകളുടെ നിരയിലേക്കാണ് എത്തുന്നത്. ഫോണിന്റെ വിലയെന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 6000 രൂപയക്കടുത്താവും ഇന്ത്യയില്‍ ഇതിന്റെ വിലയെന്ന് പ്രതീക്ഷിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പന.

5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് റെഡ്മി 7എ ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. റെഡ്മി 6എയില്‍ മീഡിയാടെക് പ്രൊസസര്‍ ആണുള്ളത്.

മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും ഫോണിലുണ്ടാവും. 4000 എംഎഎച്ച് ആണ് ബാറ്ററി 13 എംപി സിംഗിള്‍ ലെന്‍സ് ക്യാമറയാണ് ഫോണില്‍ അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാവും. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസ് ആണ് ഫോണിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW