Tuesday, July 02, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 12.59 PM

അധ്യാപകനും ചായക്കടക്കാരനും ചേര്‍ന്ന് ആരംഭിച്ച അക്ഷര ലൈബ്രറി; പധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ പോലും ഇടം പിടിച്ച കേരളത്തിലെ ഒരേഒരു ലൈബ്രറി

akshara laibrary

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ പോലും ഇടം പിടിച്ച കേരളത്തിലെ ഒരു ലൈബ്രറിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയിലെ അക്ഷര ലൈബ്രറി. രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നടത്തിയ ആദ്യ മന്‍ കി ബാത്തിലാണ് കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും വായനശാലകള്‍ ഉണ്ടെന്ന് പറഞ്ഞത്. അക്ഷര ലൈബ്രറിയെ പേരെടുത്താണ് മോദി വിശേഷിപ്പിച്ചത്.

അധ്യാപകനായ പി.കെ മുരളീധരനും ചായക്കടക്കാരനായ പി.വി ചിന്നത്തമ്പിയുമാണ് 2010-ല്‍ ഇടമലക്കുടിയിലെ അക്ഷര ലൈബ്രറിയുടെ അമരക്കാര്‍. മുരളീധരന്‍ മാഷ് മുന്‍കൈയ്യെടുത്തതോടെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ പുസ്തകങ്ങളെത്തി. പുസ്തകം എത്തിയെങ്കിലും ലൈബ്രറിക്കായി കെട്ടിടം കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോഴാണ് തന്റെ ചായക്കട ലൈബ്രറിയാക്കാമെന്ന് ചിന്നത്തമ്പി പറഞ്ഞത്. ഇതോടെ 160 പുസ്തകങ്ങളുമായി അക്ഷര എന്ന പേരില്‍ ആദ്യമായി ലൈബ്രറി തുറന്നു.

ചായ കുടിക്കാന്‍ വരുന്നവര്‍ പുസ്തകം വായിക്കുമെന്നായിരുന്നു ഇവരുടെ ചിന്ത. അങ്ങനെ ഊരിലെ കുട്ടികള്‍ക്കായി തുടങ്ങിയ ലൈബ്രറി ചായ കുടിക്കാന്‍ വരുന്നവരിലേക്കും എത്തി. പുസ്തകം എടുക്കുന്നതിന് ചെറിയൊരു ഫീസും ഇവര്‍ മുന്നോട്ടു വെച്ചു. പുസ്തകം എടുക്കുന്നതിന്റെയും തിരിച്ചു നല്‍കുന്നതിന്റെയും തീയതികള്‍, എടുക്കുന്നവരുടെ പേരുകള്‍ എന്നിവ എഴുതി സൂക്ഷിക്കാന്‍ ലെഡ്ജറും ചിന്നത്തമ്പി ഒരുക്കി. ഇടമലക്കുടിയിലെ ലൈബ്രറിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ സഹായവുമായി നിരവധി പേരെത്തി.

ആയിരക്കണക്കിന് പുസ്തകങ്ങളാണ് പിന്നീട് അക്ഷര ലൈബ്രറിയിലേക്ക് സംഭാവന ആയി എത്തിയത്. ആദ്യകാലങ്ങളില്‍ ചാക്കുകളിലായിരുന്നു ചിന്നത്തമ്പി പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. ചിന്നത്തമ്പിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അക്ഷര ലൈബ്രറി സമീപത്തെ സ്‌കൂളിലേക്ക് മാറ്റി. 2017 ലാണ് പുസ്തകങ്ങള്‍ മുളകുതറയിലെ സ്‌കൂളിലേക്ക് മാറ്റുന്നത്. സ്ഥലം മാറിയെങ്കിലും ഇപ്പോഴും അക്ഷര ലൈബ്രറിയെന്ന് തന്നെയാണ് പേര്.

Ads by Google
Tuesday 02 Jul 2019 12.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW